ഭാഗ്യം കൊണ്ട് അപകടങ്ങളില്‍ നിന്നു രക്ഷപെടും, സ്വത്തുതര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തും, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഭാഗ്യത്തിന്റെ ആനുകൂല്യം കുറയും. സന്താനങ്ങള്‍ക്കു ശോഭിക്കാനാവും. കാര്‍ഷികരംഗത്തു ചെറിയ തടസ്സങ്ങള്‍ നേരിടും. വാഹനങ്ങള്‍ക്കു റിപ്പയര്‍ ആവശ്യമാകും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ മാറും. ദാനധര്‍മങ്ങള്‍ ചെയ്യും.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - വിവേകത്തോടെ പ്രവര്‍ത്തിക്കുക. മനഃസുഖം ഉണ്ടാകും. കാര്‍ഷിക നേട്ടങ്ങള്‍ വര്‍ധിക്കും. കലാരംഗത്തു ശോഭിക്കും. സന്തോഷകരമായ ജീവിതം നയിക്കും. ഭാഗ്യം കൊണ്ട് അപകടങ്ങളില്‍ നിന്നു രക്ഷപെടും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണം. നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ മാറും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ധനലാഭം കുറയാനിടയുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും. പുതിയ പദ്ധതികള്‍ക്കു തടസ്സങ്ങള്‍ ഉണ്ടാവും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - വിദ്യാവിഘ്‌നങ്ങള്‍ മാറും. വ്യാപാരരംഗത്തു ശോഭിക്കും. കൊടുത്ത പണം തിരിച്ചുകിട്ടും. കര്‍മമേഖല തൃപ്തികരമാകും.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - പ്രവര്‍ത്തനരംഗത്തു ശ്രദ്ധ ആവശ്യമാണ്. അസുഖങ്ങളെ തരണം ചെയ്യും. സന്താനശ്രേയസ്സ് വര്‍ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - മുതിര്‍ന്നവരോടു ശ്രദ്ധിച്ചു പെരുമാറണം. ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പണം കടം കൊടുക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാതാവിന്റെ ഇഷ്ടങ്ങള്‍ നിറവേറ്റും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ശരീരക്ഷീണം അനുഭവപ്പെടും. ഭൂമി സംബന്ധമായ ഇടപാടുകള്‍ നടത്തരുത്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - വാഹന ഇടപാടില്‍ ലാഭം ഉണ്ടാകും. പണച്ചെലവ് അധികരിക്കും. പഠനരംഗത്തു ശോഭിക്കാന്‍ കഴിയും. പുതിയ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും. സ്വത്തുതര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തും.












Click it and Unblock the Notifications