ഹെലിപ്പാഡ് വിവാദത്തിനിടെ മോദിയെത്തുന്നു
കാസര്‍ക്കോട്: ഗുജറാത്ത് പ്രധാനമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദി ചൊവ്വാഴ്ച രാവിലെ കാസര്‍ക്കോടെത്തും. പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാനാണ് മോദിയുടെ വരവ്.
പ്രത്യേക വിമാനത്തില്‍ മംഗലാപുരത്തെത്തുന്ന മോദി ഹെലികോപ്റ്ററില്‍ കാസര്‍ക്കോട് ഗവ. കോളജ് ഗ്രൗണ്ടിലിറങ്ങും. ഇവിടെ നിന്നും റോഡ് മാര്‍ഗ്ഗം മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെത്തും. മോദി റാലി വന്‍ വിജയമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം. ഒന്നരലക്ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിലെത്തുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.

പ്രദേശത്തെ കനത്ത സുരക്ഷ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ടരയോടെ തന്നെ പ്രവര്‍ത്തകരെ സ്റ്റേഡിയത്തിലേക്ക് കടത്തി വിടാന്‍ തുടങ്ങിയിട്ടുണ്ട്. എന്‍എസ്ജിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ക്ക് സഹായകമായി ഗുജറാത്ത് പോലിസും ഇന്റലിജന്റ്‌സ് ബ്യൂറോയും രംഗത്തുണ്ട്.
കാസര്‍ക്കോട് രാഹുല്‍ ഗാന്ധിക്ക് ഇറങ്ങുന്നതിനായി തയ്യാറാക്കിയ ഹെലിപ്പാഡ് പൊളിച്ച് നീക്കിയത് വിവാദമായിരുന്നു. രാഹുലിനു വേണ്ടിയുണ്ടാക്കിയ ഹെലിപ്പാഡ് മോഡിയ്ക്ക് ഉപയോഗിക്കാന്‍ നല്‍കില്ലെന്നു പറഞ്ഞ് കോണ്‍ഗ്രസ് കാസര്‍ക്കോട് കമ്മിറ്റിയാണ് ഇത് പൊളിച്ചുകളയാന്‍ തീരുമാനിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹെലിപാഡ് പൊളിച്ചുകളഞ്ഞത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അസഹിഷ്ണുതയ്ക്ക് തെളിവാണെന്ന് ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു.












Click it and Unblock the Notifications