സ്വർണ വില സർവ്വകാല റെക്കോർഡില്‍: ഇന്ന് മാത്രം വർധിച്ചത് 929 രൂപ, ഉടന്‍ 60000 ത്തിലേക്ക്?
മാർച്ച് മാസത്തിന്റെ തുടർച്ചയെന്നോണം ഏപ്രില്‍ മാസത്തില്‍ വലിയ വില വർധനവാണ് സ്വർണത്തിന് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നിരവധി തവണ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ച വില സ്വർണ പ്രേമികളുടെ മനസ്സില്‍ ആശങ്കകള്‍ നിറച്ചുകൊണ്ട് ഓരോ ദിവസവും മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം ആശ്വാസമെന്നോണം ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് വന്‍ കുതിപ്പാണ് സ്വർണ വില നടത്തിയിരിക്കുന്നത്.
960 രൂപയാണ് ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇത്. ഇതോടെ സ്വർണ വില പവന് 52280 എന്ന നിരക്കിലേക്ക് എത്തി. കഴിഞ്ഞ ദിവസം 51320 രൂപ എന്നതായിരുന്നു പവന്റെ വില. 22 കാരറ്റ് സ്വർണത്തില്‍ ഗ്രാമിന് 120 രൂപയുടെ വർധനവോടെ വില 6535 ആയി. ഇന്നലത്തെ നിരക്ക് 6415. ഈ തോതില്‍ വർധനവ് തുടരുകയാണെങ്കില്‍ സ്വർണ വില ഉടന്‍ തന്നെ പവന് 60000 എന്നതിലേക്ക് എത്തും.

22 കാരറ്റിന് സമാന വർധനവാണ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തിയിരിക്കുന്നത്. 24 കാരറ്റില്‍ 1048 രൂപയോടെ പവന്റെ വില 57032 ആയി. 55984 എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ചിരിക്കുന്നത് 784 രൂപയാണ്. ഇതോടെ വില 42776 എന്ന നിരക്കിലേക്കും എത്തി.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് സ്വർണ വിലയിലുണ്ടായിരിക്കുന്നത് 2,920 രൂപയുടെ വർധനവാണ്. മാര്‍ച്ച് 29 നാണ് കേരള ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50000-ത്തിലേക്ക് എത്തിയത്. ഏപ്രിലില്‍ ഇതുവരെയുള്ള എല്ലാ ദിവസങ്ങളിലും 50000 എന്ന സംഖ്യക്ക് മുകളിലാണ് വ്യാപാരം നടന്നത്.
പവന് 50880 എന്ന നിരക്കിലാണ് ഏപ്രില്‍ മാസത്തില്‍ സ്വർണ വിപണി ആരംഭിക്കുന്നത്. രണ്ടാം തിയതി അല്‍പം കുറഞ്ഞെങ്കിലും 50680 ലായിരുന്നു വ്യാപാരം നടത്തിയത്. പിന്നാലെ ഏപ്രില്‍ മൂന്നിനും നാലിനും സ്വര്‍ണവില വലിയ തോതില്‍ കുതിച്ചുയരുന്നതാണ് കണ്ടത്. മൂന്നിന് 51280 രൂപയും നാലിന് 51680 രൂപയും ആയിരുന്നു പവന്റെ നിരക്ക്. എന്നാല്‍ കഴിഞ്ഞ ദിവസം നേരിയ ആശ്വാസമെന്നോണം വില പവന് 360 രൂപ കുറഞ്ഞു. ഇതിന് ശേഷമാണ് ഇന്നത്തെ റെക്കോർഡ് വർധനവ്.












Click it and Unblock the Notifications