Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞു; പ്രതീക്ഷ വേണ്ട, ഇങ്ങനെ കുറയുന്നതില്‍ കാര്യവുമില്ല, അറിയാം ഇന്നത്തെ പവന്‍ വില

കൊച്ചി: വന്‍ തോതില്‍ കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. നേരിയ തോതിലുള്ള വിലിയിടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ ഇനിയും വില വര്‍ധിക്കുമെന്ന സൂചന തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ ഇന്നുണ്ടായ നേരിയ വിലക്കുറവില്‍ വലിയ പ്രതീക്ഷ വയ്ക്കാനാകില്ല. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. പവന് 52520 രൂപയായിരുന്നു വില. 50800 എന്ന വിലയില്‍ നിന്ന് ഉയര്‍ന്നാണ് ഈ വിലയിലെത്തിയത്. ഇന്ത്യന്‍ രൂപ നാമമാത്രമായ രീതിയില്‍ കരുത്ത് കാട്ടുന്നുണ്ട്. ഡോളര്‍ ഇടിഞ്ഞ ശേഷം നേരിയ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും ആശാസ്യമല്ല. ഇന്നത്തെ പവന്‍ വില സംബന്ധിച്ച് വിശദീകരിക്കാം...

goldprice-august14

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52440 രൂപയാണ് വില. 80 രൂപ മാത്രമാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 6555 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 5420 രൂപയിലെത്തി. അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 2461 ഡോളറാണ്. ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. വെള്ളിയുടെ വില ഗ്രാമിന് 88 രൂപയില്‍ തുടരുകയാണ്.

അടുത്ത മാസം അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാകും. നിക്ഷേപകര്‍ സുരക്ഷിത കേന്ദ്രം തേടി സ്വര്‍ണത്തെ കൂടുതലായി ആശ്രയിക്കാനാണ് സാധ്യത. മാത്രമല്ല, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം അത്ര സുഖകരമല്ല. ഇതും വിപണിയെ ആശങ്കയില്‍ നിലനിര്‍ത്തുന്നു.

ഡോളര്‍ സൂചിക 102 ഡോളറിലാണുള്ളത്. ഇന്നലെ വലിയ തോതില്‍ ഇടിഞ്ഞ സൂചിക ഇന്ന് നേരിയ മുന്നേറ്റം മാത്രമാണ് പ്രകടമാക്കുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ നേരത്തെ തകര്‍ന്നടിഞ്ഞിരുന്നു എങ്കിലും ഇന്നലെ നേരിയ മുന്നേറ്റം നടത്തി. ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുകയാണ് റിസര്‍വ് ബാങ്ക്. ഇനിയും രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യതയും തള്ളാനാകില്ല. 83.92 എന്ന നിരക്കിലാണ് രൂപയുള്ളത്.

എണ്ണ വില ഉയര്‍ന്നു കൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊരു മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 81.15 ഡോളര്‍ ആണ് പുതിയ വില. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 78.85 ഡോളറും മര്‍ബണ്‍ ക്രൂഡിന് 79.74 ഡോളറുമാണ് പുതിയ വില. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യമുണ്ടായാല്‍ ചരക്കു കടത്ത് നിലയ്ക്കുകയും ആഗോള തലത്തില്‍ വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+