Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഒരടി പിന്നോട്ട്; വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം... ക്രൂഡ് ഓയില്‍ വിലയും കുറഞ്ഞു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴേക്ക്. മൂന്ന് ദിവസമായി ഏറ്റവും ഉയര്‍ന്ന വിലയില്‍ നിലയുറപ്പിച്ചിരുന്ന സ്വര്‍ണം ഇന്ന് ഇടിഞ്ഞു. അന്തര്‍ദേശീയ വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇനിയും വില കൂടുമോ എന്ന ആശങ്ക നിലനില്‍ക്കവെയാണ് മറിച്ച് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിലക്കുറവില്‍ വലിയ പ്രതീക്ഷ വേണ്ട.

കത്തിക്കയറിയ ക്രൂഡ് ഓയില്‍ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചികയും നേരിയ ഇടിവ് നേരിട്ടു. ഇന്ത്യന്‍ രൂപ അല്‍പ്പം കരുത്ത് കാട്ടി. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം തുടരുകയാണ്. നാല് രാജ്യങ്ങളിലാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപ സൗഹൃദ അന്തരീക്ഷമില്ലാത്തതില്‍ വ്യവസായികളും ആശങ്കയിലാണ്. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം...

gold price october7

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56800 രൂപയാണ് വില. 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 7100 രൂപയിലെത്തി. സര്‍വകാല റെക്കോര്‍ഡ് വിലയില്‍ നിന്നാണ് ഇന്ന് അല്‍പ്പം താഴ്ന്നിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 5870 രൂപയിലെത്തി. വെള്ളിയുടെ വില ഗ്രാമിന് 100 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.

ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 56400 രൂപയായിരുന്നു. കൂടിയത് 56960 രൂപയും. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2644 ഡോളര്‍ എന്ന നിലയിലേക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 2650ന് മുകളിലായിരുന്നു വില. വില കുറയുന്ന വേളയില്‍ സ്വര്‍ണം വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ ആണ് നല്ലത്.

വിവാഹ സീസണ്‍ വരുന്നതിനാല്‍ സ്വര്‍ണവില ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ഇന്ന് നേരിയ ആശ്വാസമാണ്. അതേസമയം, ഡോളര്‍ സൂചികയില്‍ നേരിയ ഇടിവ് ഇന്ന് പ്രകടമാണ്. 102.46 എന്ന നിരക്കിലാണ് സൂചിക. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കാം. രൂപ 83.96 എന്ന നിരക്കിലേക്ക് എത്തി. കഴിഞ്ഞ ദിവസം 84 കടന്നിരുന്നു.

സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് പവന് 62000 രൂപ ചെലവ് വന്നേക്കും. അഞ്ച് ശതമാനം പണിക്കൂലി, മൂന്ന് ശതമാനം നികുതി എന്നിവ ചേര്‍ക്കുമ്പോഴാണിത്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. പണിക്കൂലി വാങ്ങാതെ വിവാഹ പാര്‍ട്ടികള്‍ക്ക് ആഭരണം വില്‍ക്കുന്ന ജ്വല്ലറികളുമുണ്ട്. ആഭരണം വാങ്ങുന്നവര്‍ക്ക് വിവിധ സ്‌കീമുകള്‍ മിക്ക ജ്വല്ലറികളും മുന്നോട്ട് വെക്കുകയും ചെയ്യുന്നു.

അതേസമയം, ക്രൂഡ് ഓയില്‍ വില അല്‍പ്പം കുറഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 77.75 ഡോളറാണ് പുതിയ വില. നേരത്തെ 79 ഡോളറിന് അടുത്തെത്തിയിരുന്നു. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന് 74.18 ഡോളറാണ് പുതിയ വില. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 77.40 ഡോളറാണ് നല്‍കേണ്ടത്. പശ്ചിമേഷ്യയിലെ സാഹചര്യം മാറിയാല്‍ എണ്ണ വിലയില്‍ പെട്ടെന്ന് മാറ്റമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+