കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ദിവസം രണ്ടുതവണ വില കൂടി; തിങ്കളാഴ്ച മാത്രം ഉയര്‍ന്നത് 520 രൂപ, സ്വര്‍ണം സര്‍വകാല റെക്കോഡില്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: സര്‍വകാല റെക്കോഡ് വിലയില്‍ സ്വര്‍ണം. പവന് 32000 രൂപയായി ഉയര്‍ന്നു. തിങ്കളാഴ്ച രണ്ട് തവണയാണ് വില വര്‍ധിച്ചത്. രാവിലെ 320 രൂപയും ഉച്ച കഴിഞ്ഞ് 200 രൂപയും വര്‍ധിച്ചു. ഒരു ദിവസം മാത്രം 520 രൂപ കൂടി. ഗ്രാമിന്റെ പുതിയ വില 4000 രൂപയാണ്. കഴിഞ്ഞ 20 ദിവസത്തിനിടെ 2080 രൂപയാണ് പവന് വര്‍ധിച്ചത്.

Go

ദേശീയ വിപണയില്‍ സ്വര്‍ണ വില പത്ത് ഗ്രാമിന് 43036 രൂപയായി ഉയര്‍ന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും കൊറോണ വൈറസ് രോഗം മൂലമുള്ള ഭീതിയുമാണ് സ്വര്‍ണവില ഉയരാന്‍ കാരണം. നികുതിയും പണിക്കൂലിയുമെല്ലാം ചേരുമ്പോള്‍ ഒരു പവന്‍ കൈയ്യില്‍ കിട്ടണമെങ്കില്‍ 36000 രൂപയെങ്കിലും ചെലവാകും.

ഇറാന്‍ ഒറ്റപ്പെട്ടു; അതിര്‍ത്തികള്‍ അടച്ച് അയല്‍രാജ്യങ്ങള്‍, തുര്‍ക്കിക്കും ഭയം, കൊറോണ മരണം എട്ടായിഇറാന്‍ ഒറ്റപ്പെട്ടു; അതിര്‍ത്തികള്‍ അടച്ച് അയല്‍രാജ്യങ്ങള്‍, തുര്‍ക്കിക്കും ഭയം, കൊറോണ മരണം എട്ടായി

ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായ ചൈനയില്‍ രോഗം പടര്‍ന്നതിനാല്‍, രാജ്യം സാമ്പത്തിക തളര്‍ച്ചയിലേക്ക് നീങ്ങുമോ എന്നാണ് നിക്ഷേപകര്‍ക്ക് ആശങ്ക. ചൈനയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ സ്വാഭാവികമായും ആഗോള സമൂഹത്തെ ബാധിക്കും. മാന്ദ്യ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ഇതാണ് സ്വര്‍ണ വില പൊടുന്നനെ ഉയരാന്‍ കാരണം.

ചൈനയില്‍ മാത്രമല്ല, ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളിലെല്ലാം രോഗം ബാധിച്ചവരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ മാത്രം 2600 പേര്‍ മരിച്ചു. ഇറാനില്‍ എട്ട് പേര്‍ മരിച്ചു. ബഹ്‌റൈനിലും കുവൈത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കി. യൂറോപ്പിലേക്കും രോഗം പടര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിക്ഷേപര്‍ക്ക് ആശങ്ക ഉടലെടുത്തത്. മാത്രമല്ല, ഓഹരി വിപണികള്‍ തകര്‍ന്നടിയുകയും ചെയ്തു.

English summary
Gold price rise to Rs 32,000 per 8 gm for first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X