താഴത്തില്ലടാ... തുടര്‍ച്ചയായ വിലയിടിവിന് ശേഷം തിരിച്ചുകയറി സ്വര്‍ണം; ഇന്നത്തെ വില
സ്വര്‍ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇടിവുണ്ടായത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസകരമായിരുന്നു. പുതുവര്‍ഷത്തിലെ ഏറ്റവും വലിയ വിലക്കുറവിലേക്ക് വരെ സ്വര്‍ണം എത്തിയിരുന്നു. ജനുവരി 15 ന് 46520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ പിന്നീട് ഇത് ഓരോ ദിവസവും കുറഞ്ഞു. ജനുവരി 16 ന് 80 രൂപ കുറഞ്ഞ് 46440 രൂപയില്‍ എത്തി.
ജനുവരി 17 ന് സ്വര്‍ണം 280 രൂപ കുറഞ്ഞ് 46160 ല്‍ എത്തിയ സ്വര്‍ണം ഇന്നലെ വ്യാപാരം നടത്തിയത് പവന് 45920 രൂപ എന്ന നിലയില്‍ ആയിരുന്നു. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുമായിരുന്നു. അതിനാല്‍ തന്നെ സ്വര്‍ണം താഴേക്ക് തന്നെ പോകും എന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍ അത് അസ്ഥാനത്താണ് എന്നാണ് ഇന്നത്തെ സ്വര്‍ണവിലയില്‍ നിന്ന് മനസിലാകുന്നത്.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5740 രൂപയില്‍ നിന്ന് 5770 രൂപയിലേക്ക് ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46160 രൂപ എന്ന നിലയിലേക്കും എത്തിയിരിക്കുകയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയായിരുന്നു.
ജനുവരി രണ്ടിനായിരുന്നു ഇത്. സ്വര്‍ണ വിലയിലെ മാറ്റം പല കാരണങ്ങളാലും സംഭവിക്കാറുണ്ട്. ഡോളര്‍ മൂല്യത്തില്‍ വരുന്ന മാറ്റമാണ് ഇപ്പോള്‍ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. വിവാഹ സീസണുകള്‍ ആരംഭിക്കാനിരിക്കെ സ്വര്‍ണത്തിന് ഡിമാന്റ് കൂടുന്ന സമയമാണ് ഇപ്പോള്‍. കേരളത്തില്‍ ജനുവരി പകുതിക്ക് ശേഷം വിവാഹ സീസണ്‍ ഉണരും. ഫെബ്രുവരി അവസാനം തൊട്ട് മേയ് വരെ പിന്നീട് വിവാഹത്തിന്റെ മേളമായിരിക്കും.
അതിനാല്‍ തന്നെ ആഭരണ ആവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ തിരക്കായിരിക്കും ജ്വല്ലറിയില്‍. എന്നാല്‍ ആഭരണം എന്നതിനൊപ്പം തന്നെ നിക്ഷേപം എന്ന നിലയിലും സ്വര്‍ണം വാങ്ങുന്നവരുണ്ട്. സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവരുടെ എണ്ണം സമീപകാലത്തായി കൂടുന്നുണ്ട്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ മാറ്റം ഇത്തരം ആളുകളും സാകൂതം നിരീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications