സ്വര്‍ണവില ഇനി പറക്കും; ഇന്നും വില കൂടി... ആവശ്യക്കാര്‍ക്ക് മുന്നില്‍ രണ്ടു വഴികള്‍, ഇന്നത്തെ പവന്‍ വില
കൊച്ചി: ഇനിയുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന സൂചന നല്‍കി വിപണി. ആഗസ്റ്റ് മാസത്തിലെ ആദ്യ ദിനത്തില്‍ സ്വര്‍ണം പവന് 400 രൂപ വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. അതിന്റെ പ്രതിഫലനം വരുംദിവസങ്ങളില്‍ കേരള വിപണിയിലും പ്രകടമാകും. രണ്ട് ദിവസത്തിനിടെ കേരളത്തില്‍ ആയിരത്തിലധികം രൂപയാണ് പവന്മേല്‍ വര്‍ധിച്ചത്.
കഴിഞ്ഞ മാസം കൂടിയ വില രേഖപ്പെടുത്തിയിരുന്നത് 55000 രൂപയാണ്. ഈ മാസം ഇത് മറികടക്കുമോ എന്നാണ് അറിയേണ്ടത്. ഡോളര്‍ സൂചിക ഇടിയുന്നത് സ്വര്‍ണവില കയറുമെന്ന സൂചനയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന വ്യക്തമായ സൂചന നല്‍കി കഴിഞ്ഞു. തൊട്ടുപിന്നാലെയാണ് ഇന്ന് കേരള വിപണിയിലും വില ഉയര്‍ന്നത്. അറിയാം ഇന്നത്തെ പവന്‍ വില എത്രയാണെന്ന്...

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 51600 രൂപയാണ്. കഴിഞ്ഞ ദിവസം 640 രൂപയും ഇന്ന് 400 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6450 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് നല്‍കേണ്ട വില 5340 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വില ഗ്രാമിന് 90 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരുകയാണ്. ഔണ്‍സ് സ്വര്‍ണത്തിന് 2450 ഡോളര്‍ വരെ എത്തിയിരുന്നു. ഇന്ന് രാവിലെ 2442 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. ഏത് സമയവും തിരിച്ചുകയറാം. ഡോളര്‍ സൂചിക 103.96 എന്ന നിരക്കിലേക്ക് താഴ്ന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.70 ആയി മെച്ചപ്പെട്ടിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 80.72 ഡോളറാണ് പുതിയ വില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നത് മാത്രമല്ല കേരളത്തില്‍ വില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന അമേരിക്കന്‍ ഫെഡ് യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ ധാരണയായിട്ടുണ്ട്. സെപ്തംബര്‍ മുതലായിരിക്കും പലിശ നിരക്ക് കുറയ്ക്കുക. പണപ്പെരുപ്പ ഭീഷണി കുറഞ്ഞ പശ്ചാത്തലത്തിലാണ് പലിശ കുറയ്ക്കാന്‍ പോകുന്നത്. ഇതോടെ നിക്ഷേപ വരുമാനം കുറയുമെന്നതിനാല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയും.
കഴിഞ്ഞ ഡിസംബറില്‍ അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില 2497 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പിന്നീട് ചൈനയില്‍ നിന്ന് ആവശ്യം കുറഞ്ഞതോടെ വില ഇടിയുകയായിരുന്നു. നിലവിലെ വിപണി ട്രെന്‍ഡ് വില ഉയരുമെന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, ഡോളര്‍ കരുത്ത് കുറയുന്നത് മറ്റു കറന്‍സികള്‍ക്ക് മൂല്യം കൂടാനും അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാനും സാധിക്കുന്ന സാഹചര്യമുണ്ടാക്കുന്നു.
സ്വര്‍ണാഭരണം വാങ്ങാന്‍ ആവശ്യമുള്ളവര്‍ വേഗത്തില്‍ വാങ്ങുന്നതാകും ഉചിതം. അല്ലെങ്കില്‍ അഡ്വാന്‍സ് ബുക്ക് ചെയ്ത് ഭാവിയിലെ വില വര്‍ധനവ് ആശങ്ക ഒഴിവാക്കാം. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴവന്‍ തുകയും നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ ചില ജ്വല്ലറികള്‍ കാലാവധി നല്‍കുന്നുണ്ട്. അഡ്വാന്‍സ് ബുക്ക് ചെയ്യുമ്പോള്‍ വില സംബന്ധിച്ചും പണിക്കൂലി സംബന്ധിച്ചും ജിഎസ്ടി സംബന്ധിച്ചും വ്യാപാരികളില്‍ നിന്ന് വിശദമായി ചോദിച്ചറിയണം.












Click it and Unblock the Notifications