Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒതുങ്ങാതെ സ്വര്‍ണം; താഴ്ന്ന പവന്‍ വില വീണ്ടും കുതിച്ചു... പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാത്ത മഞ്ഞലോഹം

കൊച്ചി: ഇതെങ്ങോട്ടാണ് സ്വര്‍ണവില ഉയരുന്നത് എന്ന് ചോദിക്കാത്ത മലയാളികളില്ല. വന്‍ കുതിപ്പ് നടത്തുക, ഇടയ്ക്ക് നേരിയ തോതില്‍ കുറയുക... ഇങ്ങനെയാണ് കഴിഞ്ഞ രണ്ട് മാസമായി സ്വര്‍ണത്തിന്റെ പോക്ക്. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവിലയില്‍ വന്ന മാറ്റം 4000 രൂപയുടേതാണ്. ഈ മാസം ഇതുവരെ 3000 രൂപയുടേതും. അതായത് ഒന്നര മാസത്തിനിടെ ഒരു പവന് 7000 രൂപയുടെ വര്‍ധനവാണുണ്ടായത്.

അമേരിക്കയിലെ വിപണി സാഹചര്യം, പലിശനിരക്ക്, ഡോളര്‍ സൂചികയിലെ മാറ്റം എന്നിവയെല്ലാം സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നതാണ്. എന്നാല്‍ ഇക്കാര്യം മാത്രം നോക്കി സ്വര്‍ണവിലയുടെ ഭാവി പറയാന്‍ പറ്റാത്ത സാഹചര്യമാണിപ്പോള്‍. പൊടുന്നനെ രൂപപ്പെട്ട ഇറാന്‍-ഇസ്രായേല്‍ പോര് ആണ് സ്വര്‍ണത്തിന്റെ വന്‍ കുതിപ്പിന് കാരണം. എന്നാല്‍ ഇന്ന് യുദ്ധഭീതി കുറഞ്ഞിട്ടും സ്വര്‍ണവില കൂടി.

gold-price-april15-1

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53640 രൂപയാണ് വില. കഴിഞ്ഞ ശനിയാഴ്ച വലിയ കുറവ് വന്നതിലൂടെ പവന്‍ വില 53200 രൂപയിലേക്ക് എത്തിയിരുന്നു. ഇന്ന് 440 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6705 രൂപയിലെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 50680 രൂപയും ഉയര്‍ന്ന വില 53760 രൂപയുമാണ്. എന്തായിരിക്കും വരുംദിവസങ്ങളിലെ സാധ്യത എന്ന് പറയാം...

വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കുറവ് വരാനാണ് സാധ്യത. രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോഴാണിത്. ഇറാന്‍ ആക്രമണം അവസാനിപ്പിച്ചു എന്ന് അറിയിച്ചിട്ടുണ്ട്. തിരിച്ചടിക്കുമെങ്കിലും ഇപ്പോള്‍ വേണ്ട എന്ന് ഇസ്രായേലും തീരുമാനിച്ചു. യുദ്ധം ഒഴിവാക്കാന്‍ അമേരിക്കയും യുഎഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളും അഭ്യര്‍ഥിച്ചിട്ടുണ്ട്.

യുദ്ധ ഭീതി ഒഴിഞ്ഞതോടെ എണ്ണ വിലയില്‍ നേരിയ കുറവ് വന്നു. ഇതോടെ വിപണിയില്‍ ഭീതി നിലനില്‍ക്കുന്നില്ല. അതേസമയം, ഓഹരി വിപണിയില്‍ ഉണര്‍വ് പ്രകടമായിട്ടില്ല. സാമ്പത്തിക കാര്യങ്ങള്‍ പരിശോധിച്ചാല്‍ സ്വര്‍ണവിലയില്‍ വലിയ കുറവിന് സാധ്യതയില്ല. ചാഞ്ചാട്ടമുണ്ടായേക്കും. അമേരിക്കയുടെ പലിശ നിരക്ക് കുറയ്ക്കാന്‍ വൈകിയേക്കുമെന്നാണ് വിവരം. ഡോളറിന്റെ കരുത്ത് കുറഞ്ഞിട്ടുമില്ല.

ഡോളര്‍ സൂചിക 106ല്‍ നില്‍ക്കുകയാണ്. ഏറെ കാലത്തിന് ശേഷമാണ് ഇത്രയും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്നത്. ഡോളര്‍ കരുത്ത് കാട്ടിയാല്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ പലിശ നിരക്കിലെ മാറ്റമാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. കൂടാതെ പണപ്പെരുപ്പ നിരക്കും ആശങ്കയില്‍ തന്നെ. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.43 ആണ്.

ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന നിരക്കില്‍ നിന്ന് ഇടിഞ്ഞിട്ടുണ്ട്. എണ്ണ വിലയിലും നേരിയ കുറവ് വന്നു. പശ്ചിമേഷ്യ ശാന്തമായാല്‍ എണ്ണ വില ഇനിയും കുറഞ്ഞേക്കും. ഇതോടെ പണപ്പെരുപ്പ ഭീഷണിക്ക് നേരിയ അയവുണ്ടാകും. അതിനിടെ, കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. ചൈനയും ഇന്ത്യയുമെല്ലാം ഇക്കാര്യത്തില്‍ മുന്നിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+