Get Updates
Get notified of breaking news, exclusive insights, and must-see stories!

കുത്തനെ കയറിയ സ്വര്‍ണം ഇടിഞ്ഞുവീണു; ഇതാണ് കാരണം, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

കൊച്ചി: വ്യാഴാഴ്ച വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ അമ്പരപ്പിച്ച സ്വര്‍ണ വില ഇന്ന് പിന്നോട്ട് വലിഞ്ഞു. അമേരിക്കന്‍ വിപണിയില്‍ വന്ന മാറ്റത്തിന് ഓരം പിടിച്ചാണ് വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കൂടിയത്. ഇതാകട്ടെ സ്വര്‍ണവില കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡിലെത്തിക്കുകയും ചെയ്തു. 49440 രൂപ എന്നതായിരുന്നു വ്യാഴാഴ്ച രേഖപ്പെടുത്തിയ പവന്‍ വില.

ഈ മാസം ഒന്നിലെ 46320 രൂപ എന്ന പവന്‍ നിരക്കില്‍ നിന്ന് 3000ത്തിലധികം രൂപയുടെ വര്‍ധനവ് അപ്രതീക്ഷിതമായിരുന്നു. മൂന്നാഴ്ച കൊണ്ടാണ് ഈ മാറ്റമുണ്ടായത്. അമേരിക്കയുടെ പലിശ നിരക്കില്‍ ഇടിവ് വരുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന് കുതിപ്പ് നല്‍കിയത്. എന്നാല്‍ ഇന്ന് വിലയില്‍ അല്‍പ്പം ഇടിവ് വന്നിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്.

gold-price-march-22

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 49080 രൂപയാണ്. 360 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 6135 ലേക്ക് എത്തിയിട്ടുണ്ട്. ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇന്ന് 53500 രൂപയെങ്കിലും ചെലവ് വരും. അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ 2500 രൂപ വേണ്ടി വരും. 1500 രൂപ ജിഎസ്ടിയും.

സ്വര്‍ണവില കുറയാന്‍ കാരണം

എന്തുകൊണ്ടാണ് സ്വര്‍ണവില ഇന്ന് കുറയാന്‍ കാരണമെന്ന് വിശദീകരിക്കാം. ഡോളര്‍ സൂചിക മുന്നേറിയതാണ് പ്രധാന കാരണം. ഡോളര്‍ കരുത്ത് കാണിച്ചു എന്ന് പറയുന്നതിനേക്കാള്‍ ഉചിതം മറ്റു പ്രധാന കറന്‍സികളുടെ മൂല്യം ഇടിഞ്ഞു എന്ന് പറയുന്നതാകും. യെന്‍, പൗണ്ട്, സ്വിസ്ഫ്രാങ്ക് എന്നീ കറന്‍സികളെല്ലാം മൂല്യമിടിഞ്ഞു. സ്വിസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചിട്ടുണ്ട്.

ഡോളര്‍ സൂചിക ഏറെ നാള്‍ക്ക് ശേഷം 104 കടന്നു. 104.20 എന്ന നിരക്കിലാണ് സൂചിക. ഡോളര്‍ കരുത്ത് കാട്ടുമ്പോള്‍ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം ഇടിയുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയുകയും ചെയ്യും. ഇങ്ങനെയാണ് ഡോളര്‍ സൂചികയിലെ മാറ്റം സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുക. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് 83.34 ആണ്. രൂപ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാകും.

അര ലക്ഷം തൊടാതെ സ്വര്‍ണം പിന്നോട്ട് വലിഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതാണെങ്കിലും വിപണിയിലെ ആശങ്ക അവസാനിച്ചിട്ടില്ല. എണ്ണവില ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 85.17 ഡോളര്‍, ഡബ്ല്യുടിഐ ക്രൂഡ് 80.47 ഡോളര്‍, മര്‍ബണ്‍ ക്രൂഡ് 85.22 ഡോളര്‍ എന്നിങ്ങനെയാണ് വില. വിപണിയില്‍ കൂടുതല്‍ എണ്ണ എത്തിയാല്‍ ഇനിയും വില കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+