ട്രെന്‍ഡ് മാറി സ്വര്‍ണ വിപണി; സ്വര്‍ണ വില താഴുന്നു; അല്‍പ്പം കാത്തിരിക്കാം... ഇന്ന് നേരിയ കുറവ് മാത്രം
കേരളത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്ന് സൂചന. ആഗോള വിപണിയില്‍ വില കുറയാന്‍ പര്യമാപ്തമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. അതേസമയം, ഡീഡോളറൈസേഷന്‍ നടക്കുന്നതിനാല്‍ വലിയ ഇടിവ് പ്രതീക്ഷിക്കാനും വകയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വില കുത്തനെ കൂടിയ സാഹചര്യത്തില്‍ സ്വര്‍ണ വിപണിയിലെ ട്രെന്റ് മാറിയിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54120 രൂപയായിട്ടാണ് കുറഞ്ഞത്. 240 രൂപയുടെ കുറവാണ് സംഭവിച്ചത്. വരും ദിവസങ്ങളിലും വിലയില്‍ ഇടിവ് വന്നേക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 6765 ലെത്തി. വിപണിയില്‍ സംഭവിക്കുന്ന പുതിയ മാറ്റങ്ങള്‍ വിശദീകരിക്കാം...

ക്യാരറ്റ് കുറഞ്ഞ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുന്നു എന്നതാണ് പുതിയ ട്രെന്‍ഡ്. കേരളത്തില്‍ വ്യാപമായി വില്‍ക്കുന്നത് 22 ക്യാരറ്റ് സ്വര്‍ണമാണ്. ഇതിനേക്കാല്‍ 1000 രൂപയോളം കുറവുള്ള 18 ക്യാരറ്റ് സ്വര്‍ണത്തിന് താല്‍പ്പര്യക്കാര്‍ ഏറിയിട്ടുണ്ട്. ഈ സ്വര്‍ണത്തില്‍ പുതിയ ഡിസൈനുകളും ലഭ്യമാണ്. വിവാഹ ആവശ്യക്കാര്‍ എല്ലാം അഡ്വാന്‍സ് ബുക്കിങിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.
സ്വര്‍ണവില വരും ദിവസങ്ങളില്‍ കുറയാനാണ് സാധ്യത എന്ന് പറയാന്‍ കാരണം രണ്ടാണ്. പലിശ നിരക്കില്‍ വേഗത്തില്‍ മാറ്റം വരുത്തില്ല എന്ന് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വിന്റെ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, പശ്ചിമേഷ്യയിലെ യുദ്ധ ഭീതി കുറയുകയും ചെയ്തു. ഇത് രണ്ടും വിപണിക്കും നിക്ഷേപകര്‍ക്കും ആശ്വാസമാണ്.
അതേസമയം, ഡോളറിന് വിരുദ്ധമായ ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഡോളറില്‍ വിദേശ നാണയം സംഭരിക്കുന്നതില്‍ നിന്ന് പിന്മാറുകയാണ് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ഡോളറിന്റെ ഇടപാടുകള്‍ എപ്പോഴും അമേരിക്കയുടെ സഹകരണം നിര്‍ബന്ധമാക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ ഡോളര്‍ വിറ്റ് സ്വര്‍ണം ശേഖരിക്കുകയാണ് ചൈന. സമീപകാലത്തായി ചൈനയും ഇന്ത്യയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൂടുതലായി സ്വര്‍ണം വാങ്ങുന്നത് ഈ ലക്ഷ്യത്തോടെയാണെന്നാണ് നിരീക്ഷണം.
എണ്ണവില കുറഞ്ഞത് വലിയ ആശ്വാസമാണ്. ഇറാനും ഇസ്രായേലും പോരില്‍ നിന്ന് പിന്മാറുമെന്ന സൂചന ലഭിച്ചതാണ് കാരണം. ബ്രെന്റ് ക്രൂഡ് ബാരലിന് 87.60 ഡോളറായി താഴ്ന്നിട്ടുണ്ട്. അതേസമയം, ഡോളര്‍ വിറ്റ് സ്വര്‍ണം വാങ്ങുന്ന രീതിയും ഇറാന്റെ എണ്ണയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം അമേരിക്ക ചുമത്തിയേക്കുമെന്ന ആശങ്കയും വിപണിയില്‍ ബാക്കിയാണ്. ഇവ രണ്ടും ഒഴിവായാല്‍ സ്വര്‍ണം, എണ്ണ എന്നിവയുടെ വില കുറയും.
ഡോളര്‍ സൂചിക അല്‍പ്പം താഴ്ന്നിട്ടുണ്ട്. 106ല്‍ നിന്ന് 105.85 എന്ന നിരക്കിലേക്കാണ് താഴ്ന്നിട്ടുള്ളത്. സൂചിക ഉയര്‍ന്നാല്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ തകര്‍ച്ചയിലാണ്. ഡോളറിെേനതിരെ 83.53 എന്ന നിരക്കിലാണിപ്പോള്‍. ഇത് പ്രവാസികള്‍ക്ക് നേട്ടമാണ്. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഉയര്‍ന്ന മൂല്യം ലഭിക്കും.












Click it and Unblock the Notifications