കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഷിഖിനും മാളവികയ്ക്കും മാതാപിതാക്കളെ തിരിച്ചുകിട്ടി... ക്യാമ്പില്‍ എല്ലാവരും സുരക്ഷിതര്‍

  • By Vaisakhan
Google Oneindia Malayalam News

കാലടി: സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഏറെ ശ്രദ്ധ നേടിയ സംഭവമായിരുന്നു ആഷിഖിന്റെ മാളവികയുടെയും ദുരിതം. രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയ കുട്ടികള്‍ മാതാപിതാക്കള്‍ എവിടെയാണെന്നറിയാതെ ഇരിക്കുകയായിരുന്നു. കാലടിയിലെ കൈപ്പട്ടൂരിലായിരുന്നു സംഭവം. അതേസമയം ഇവരുടെ മാതാപിതാക്കളെ കണ്ടെത്തിയതായി ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇവര്‍ കുട്ടികളെ നേരത്തെ കൊച്ചിയിലെ നേവല്‍ ബേസിലായിരുന്നു എത്തിച്ചത്. കുട്ടികളുടെ മാതാപിതാക്കള്‍ കൈപ്പട്ടൂരിലെ ഇഞ്ചക്കല്‍ ഫാം ഹൗസില്‍ സുരക്ഷിതരായി ഇരിക്കുന്നുവെന്നാണ് ഇവര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.

കേരളത്തിന് തമിഴ്നാടിന്റെ വക വീണ്ടും 5 കോടി... 500 ടൺ അരിയും 19000 ലിറ്റർ പാലും 300 ടൺ പാൽപ്പൊടിയും!!കേരളത്തിന് തമിഴ്നാടിന്റെ വക വീണ്ടും 5 കോടി... 500 ടൺ അരിയും 19000 ലിറ്റർ പാലും 300 ടൺ പാൽപ്പൊടിയും!!

കുട്ടികളെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. നാല് കുട്ടികളായിരുന്നു ക്യാമ്പുകളില്‍ എത്തിയിരുന്നത്. ഇതില്‍ രണ്ടുപേരുടെ മാതാപിതാക്കളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളെ കുറിച്ചോ മറ്റ് ബന്ധുക്കളെ കുറിച്ചോ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എന്നാല്‍ ആശങ്ക 24 മണിക്കൂറില്‍ തന്നെ ഇല്ലാതാവുകയായിരുന്നു. ്അതേസമയം രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സംഘം എത്തുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണ സേന ടീമുകളുടെ എണ്ണം 55 ആയി ഉയര്‍ത്തിയിട്ടുണ്ട്. മൂന്ന് ടീമുകള്‍ കൂടി ഇന്നെത്തും. അര്‍ധസൈനിക വിഭാഗങ്ങളും കൂടുതല്‍ ബോട്ടുകള്‍ എത്തിക്കും. യുദ്ധകാല അടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ds

അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787

English summary
toddlers found their parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X