Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതകത്തിന് ശേഷം പ്രതി ഓടിയല്ല രക്ഷപ്പെട്ടത്....കിലോമീറ്ററുകള്‍ നടന്ന് നടന്ന് നടന്ന്

ആലപ്പുഴ: ആലപ്പുഴ തകഴിയിലെ ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം സഹപ്രവര്‍ത്തകനായ പ്രതി നടന്ന് രക്ഷപ്പെട്ടു. 23 കിലോമീറ്റര്‍ ദൂരം കാല്‍നടതായി സഞ്ചരിച്ചാണ് അസം സ്വദേശിയായ കൊലയാളി രക്ഷപ്പെട്ടച്. മിത്രക്കരി വലയിപറമ്പില്‍ രാമചന്ദ്രനെ (അമ്പി 64) കൊന്ന ബാലിഗാവ് ജംഗ്രോയ്മുഖ് മസൂറി സ്വസേധി ആകാശ് തായ് (22) രക്ഷപ്പെട്ടത് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച്.

പ്രതിയെ അന്വേഷണം സംഘം കേരളത്തില്‍ എത്തിച്ചു. പ്രതിയുടെ രാത്രികാലങ്ങളലുള്ള നിരന്തര ഫോണ്‍ സംഭാഷണങ്ങലെ ചോദ്യം ചെയ്തതില്‍ കുപിതനായാണ് പാചകക്കാരനായ രാമചന്ദ്രനെ കൊന്നത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ചോദ്യം ചെയ്യല്‍.

Crime

ജൂലൈ ഒമ്പതിനായിരുന്നു സംഭവം. ആകാശിന്റെ രാത്രിയിലെ ഫോണ്‍വിളി തനിയ്ക്ക് ഉറങ്ങാന്‍ തടസമാകുന്നുവെന്ന് കൊല്ലപ്പെട്ട രാമചന്ദ്രന്‍ മുന്‍പ് ഷാപ്പ് മാനേജരോട് പരാതി പറഞ്ഞിരുന്നു. സംഭവ ദിവസവും ഫോണ്‍വിളിയെച്ചൊല്ലി ഇരുവരും തര്‍ക്കിച്ചു. തര്‍ക്കത്തിനിടെ രാമചന്ദ്രന്‍ വയറ്റില്‍ ചവിട്ടുകയും കഴുത്തിന് പിടിച്ച് തിരിച്ച് കൊല്ലുകയുമായിരുന്നു.

മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ച ശേഷം തകഴിയില്‍ നിന്ന് കരുമാടി അമ്പലപ്പുഴ വഴി 23 കിലോമീറ്റര്‍ നടന്ന് പുലര്‍ച്ചെയോടെ ആലപ്പുഴ റെയില്‍വേസ്റ്റേഷനിലെത്തി. അവിടെ നിന്നും തിരുവവനന്തപുരത്തുള്ള ബന്ധുവിനടുത്തെത്തി. ശേഷമാണ് പ്രതി ജന്മാട്ടിലേയ്ക്ക് പോകുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി കേരളത്തിലെത്തിയ പ്രതി 20 ഓളം സ്ഥാപനങ്ങളിലാണ് ജോലി ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+