കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ കള്ള്ഷാപ്പുകളും പൂട്ടിക്കാന്‍ ശ്രമം; പ്രതിഷേധം ശക്തമാകുന്നു, കള്ള്ഷാപ്പുകള്‍ അടച്ചിടും!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്തയാഴ്ച മുതല്‍ കള്ളുഷാപ്പുകള്‍ അടച്ചിടുമെന്ന് കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി ഉപയോഗിച്ച് സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ അടച്ച് പൂട്ടിക്കാനുള്ള ശ്രമത്തിനെതിരെയാണ് പ്രതിഷേധം.

പാലക്കാട് ജില്ലയില്‍ മാത്രം ലൈസന്‍സ് അനുവദിച്ചിട്ടുള്ള 809 കള്ളുഷാപ്പുകളില്‍ 773 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 161 ഓളം ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് കള്ള്ഷാപ്പ് ഉടമകള്‍ കള്ള്ഷാപ്പുകള്‍ അടച്ചിടുന്നത്.

Toddy

സംസ്ഥാനത്തെ ആറായിരത്തോളം കള്ളുശാപ്പുകളാണ് അടച്ചിടുക എന്നും വിധിയുടെ പശ്ചാത്തലത്തില്‍ കള്ള് ഷാപ്പുകള്‍ അടപ്പിക്കാന്‍ ശ്രമം നടത്തുന്നത് നിയമവിരുദ്ധമാണെന്നും അസോസിയേഷന്‍ പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധി നടപ്പിലാക്കിയതോടെ നിരവധി ബാറുകളും ബിവേറജസ് ഔഡട്ട്‌ലറ്റുകളുമാണ് അടഞ്ഞു കിടന്നത്.

ഭൂരിഭാഗം ചില്ലറ വില്‍പനകേന്ദ്രങ്ങളും അടച്ചുപൂട്ടിയതോടെ ഞായറാഴ്ച് തുറന്ന ബവ്‌റിജസ് മദ്യശാലകളിലും പരിസരത്തും വന്‍ ജനത്തിരക്കായിരുന്നു. പലയിടത്തും ഗതാഗതതടസമുണ്ടായി. ബവ്‌കോ ചില്ലറ വില്‍പനകേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ താമസിക്കുന്ന നാട്ടുകാരും തിരക്കു കാരണം ഏറെ ബുദ്ധിമുട്ടി. മദ്യശാലകള്‍ തുറക്കുന്നത് ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചാകരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദേശീയ സംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന കോടതി വിധിയെ സര്‍ക്കാര്‍ മാനിക്കണം. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് തൊഴില്‍ നല്‍കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

English summary
Toddy shops in Kerala will close from next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X