ജനശതാബ്ദിയില്‍ കക്കൂസ് അടുക്കളയാക്കി
കൊച്ചി: തീവണ്ടികളിലെ ഭക്ഷണത്തിന് ഗുണനിലവാരവും വൃത്തിയും ഇല്ലെന്ന് പലപ്പോഴും ആരോപണങ്ങള്‍ ഉയരാറുണ്ട്. തീവണ്ടികളിലെ കക്കൂസുകളുടെ വൃത്തിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട്. അപ്പോള്‍ തീവണ്ടിയിലെ കക്കൂസും അടുക്കളയും അടുത്തടുത്ത് വന്നാലോ...
ഇതാണിപ്പോള്‍ നമ്മുടെ നാട്ടിലെ ജന ശതാബ്ദി എക്സ്പ്രസിന്റെ സ്ഥിതി. വെറും ഒരു ആരോപണം അല്ല ഇത്. ദക്ഷിണ റെയില്‍വേ നല്തിയ സത്യവാങ്മൂലമാണ്. ജനശതാബ്ദി എക്സപ്രസിലെ മിനി കിച്ചണുകള്‍ കക്കൂസുകള്‍ രൂപമാറ്റം വരുത്തിയതാണെന്നാണ് സത്യവാങ്മൂലത്തില്‍ ഉള്ളത്.

തീവണ്ടികളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം എന്ന കേസിലാണ് ദക്ഷിണ റെയില്‍വേ സത്യവാങ്മൂലം സമര്‍പ്പിച്ചത്. എറണാകുളം പെര്‍മനന്റ് ലോക് അദാലത്തില്‍ ദക്ഷിണ റെയില്‍വേ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ തന്നെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്.
എന്നാല്‍ യാത്രക്കാര്‍ക്ക് ഇതുകൊണ്ട് യാതൊരു അസൗകര്യവും ഇല്ലെന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍. ബോഗികളുടെ അറ്റത്ത് രണ്ട് വശങ്ങളില് ആണല്ലോ തീവണ്ടി കക്കൂസുകള്‍, അതില്‍ ഒരുവശത്തെ കക്കൂസ് മാത്രമാണ് അടുക്കള ആക്കിയിരിക്കുന്നത്. മറുഭാഗത്തെ കക്കൂസ് യാത്രക്കാര്‍ക്ക് പ്രകൃതിയുടെ വിളിവരുന്ന സാഹചര്യങ്ങളില്‍ ഒരു ബുദ്ധിമുട്ടും കൂടാതെ ഉപയോഗിക്കാനാകുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
കക്കൂസിനടുത്ത് അടുക്കള വക്കാമോ, അങ്ങനെ വച്ചാല്‍ തന്നെ എന്തെങ്കിലും ശുചിത്വ പ്രശ്നമുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തല്ക്കാലം റെയില്‍വേയുടെ സത്യവാങ്മൂലത്തില്‍ മറുപടിയില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications