കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനശതാബ്ദിയില്‍ കക്കൂസ് അടുക്കളയാക്കി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: തീവണ്ടികളിലെ ഭക്ഷണത്തിന് ഗുണനിലവാരവും വൃത്തിയും ഇല്ലെന്ന് പലപ്പോഴും ആരോപണങ്ങള്‍ ഉയരാറുണ്ട്. തീവണ്ടികളിലെ കക്കൂസുകളുടെ വൃത്തിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട്. അപ്പോള്‍ തീവണ്ടിയിലെ കക്കൂസും അടുക്കളയും അടുത്തടുത്ത് വന്നാലോ...

ഇതാണിപ്പോള്‍ നമ്മുടെ നാട്ടിലെ ജന ശതാബ്ദി എക്‌സ്പ്രസിന്റെ സ്ഥിതി. വെറും ഒരു ആരോപണം അല്ല ഇത്. ദക്ഷിണ റെയില്‍വേ നല്‍തിയ സത്യവാങ്മൂലമാണ്. ജനശതാബ്ദി എക്‌സപ്രസിലെ മിനി കിച്ചണുകള്‍ കക്കൂസുകള്‍ രൂപമാറ്റം വരുത്തിയതാണെന്നാണ് സത്യവാങ്മൂലത്തില്‍ ഉള്ളത്.

Jan Shatabdi

തീവണ്ടികളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം എന്ന കേസിലാണ് ദക്ഷിണ റെയില്‍വേ സത്യവാങ്മൂലം സമര്‍പ്പിച്ചത്. എറണാകുളം പെര്‍മനന്റ് ലോക് അദാലത്തില്‍ ദക്ഷിണ റെയില്‍വേ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ തന്നെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്.

എന്നാല്‍ യാത്രക്കാര്‍ക്ക് ഇതുകൊണ്ട് യാതൊരു അസൗകര്യവും ഇല്ലെന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍. ബോഗികളുടെ അറ്റത്ത് രണ്ട് വശങ്ങളില്‍ ആണല്ലോ തീവണ്ടി കക്കൂസുകള്‍, അതില്‍ ഒരുവശത്തെ കക്കൂസ് മാത്രമാണ് അടുക്കള ആക്കിയിരിക്കുന്നത്. മറുഭാഗത്തെ കക്കൂസ് യാത്രക്കാര്‍ക്ക് പ്രകൃതിയുടെ വിളിവരുന്ന സാഹചര്യങ്ങളില്‍ ഒരു ബുദ്ധിമുട്ടും കൂടാതെ ഉപയോഗിക്കാനാകുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

കക്കൂസിനടുത്ത് അടുക്കള വക്കാമോ, അങ്ങനെ വച്ചാല്‍ തന്നെ എന്തെങ്കിലും ശുചിത്വ പ്രശ്‌നമുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തല്‍ക്കാലം റെയില്‍വേയുടെ സത്യവാങ്മൂലത്തില്‍ മറുപടിയില്ല.

English summary
Southern Railway declared that some toilets of Jan Shatabdi express altered to mini kitchens, in a affidavit submitted to the Permanent Lok Adalat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X