ടോള്‍ ബൂത്തിലേക്ക് കണ്ടെയ്‌നര്‍ പാഞ്ഞുകയറി; ഒരാള്‍ മരിച്ചു...
കണ്ണൂര്‍: കോഴിക്കോട്- കണ്ണൂര്‍ ദേശീയ പാതയില്‍ ഖണ്ടെയ്‌നര്‍ ലോറി ടോള്‍ ബൂത്തിലേക്ക് പാഞ്ഞ് കറി ഒരുമരണം. നാല് പേര്‍ക്ക് പരിക്കേറ്റു. മുഴുപ്പിലങ്ങാടി ടോള്‍ ബൂത്തിലേക്കാണ് നിയന്ത്രണം വിട്ട് കണ്ടെയ്‌നര്‍ പഞ്ഞ് കയറിയത്.
കണ്ണൂര്‍ നാറാത്ത് സ്വദേശി സഹദേവനാണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ടോള്‍ പിരിക്കാനിരുന്ന ജീവനക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ജീവനക്കാരുള്‍പ്പടെ ബൂത്തിന് മുന്നിലുണ്ടായിരുന്നവരുടെ മുകളിലൂടെ ലോറി കയറിയിറങ്ങി.

ഇടിയുടെ ആഘാതത്തില്‍ ടോള്‍ബൂത്ത് പൂര്‍ണ്ണമായും തകര്‍ന്നു. കെട്ടിടത്തിന്റെ ഭാഗങ്ങള്‍ വീണാണ് ജീവനക്കാര്‍ക്ക് പരിക്ക് പറ്റിയത്. അപകടത്തില്‍ പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ടോള്‍ബൂത്തിന്റെ അവശിഷ്ടങ്ങള്‍ ദേശീയപാതയില്‍ തകര്‍ന്ന് കിടന്നതിനാല്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ജെസിബിയുടെ സഹായത്തോടെ അവസിഷ്ടങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം ഭാഗീകമായെങ്കിലും പുനസ്ഥാപിച്ചത്. കണ്ടെയ്‌നറിന്റെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications