ടോമിന്‍റെയും ഗീതുവിന്‍റെയും അര്‍ജ്ജുന അവാര്‍ഡ് നഷ്ടമാകുമോ?

ദില്ലി: ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെട്ടതിനെച്ചൊല്ലി വിവാദം. അഞ്ച് മലയാളികള്‍ക്ക് അവാര്‍ഡ് കിട്ടിയത് പരിശോധിയ്ക്കണമെന്ന് ഹോക്കി ഇന്ത്യ കായിക മന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചൊവ്വാഴ്ച അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വീണ്ടും യോഗം ചേരും. മലയാളിയായ വോളിബോള്‍ താരം ടോം ജോസഫിനും ബാഡ്മിന്‍റണ്‍ താരംഗീതുവിനും അവാര്‍ഡ് നല്‍കിയതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അര്‍ജുന അവാര്‍ഡില്‍ ഹോക്കിയെ പരിഗണിച്ചില്ലെന്ന് കാട്ടി ഹോക്കി ഇന്ത്യ സെക്രട്ടറി നരീന്ദര്‍ ബത്ര കേന്ദ്രകായിക മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മലയാളികള്‍ക്ക് അവാര്‍ഡ് കിട്ടിയത് സായിയുടേയും മന്ത്രാലയത്തിന്റെയും ഒത്തുകളി മൂലമാണെന്നും ബത്ര ആരോപിയ്ക്കുന്നു. കപില്‍ദേവിന്റെ അധ്യക്ഷതയിലുള്ള അവാര്‍ഡ് നിര്‍ണയ സമിതിയാണ് അഞ്ച് മലയാളികള്‍ ഉള്‍പ്പടെ 15 പേര്‍ക്ക് അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തത്.

Geethu Tom

സ്‌ക്വാഷ്താരം അനഘ അനങ്കമണിയ്ക്ക് അവാര്‍ഡ് നല്‍കിയതിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. ജീനിയര്‍ താരത്തിന് അവാര്‍ഡ് നല്‍കിയെന്നാണ് പരാതി. അവാര്‍ഡ് നിര്‍ണയത്തിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രകായിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം വീണ്ടും അവാര്‍ഡ് നിര്‍ണയ കമ്മിറ്റി യോഗം ചേരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+