കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന് പുതിയ നിയമനം; ജോലിക്ക് ശമ്പളമില്ല

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ശമ്പളമില്ലാതെയാണ് ടോം ജോസിന്റെ നിയമനം. ചീഫ് സെക്രട്ടറി പദവിയില്‍ നിന്നും വിരമിച്ച ശേഷം പെന്‍ഷന്‍ ലഭിക്കുന്നതിനാവാണ് ശമ്പളം ലഭിക്കാത്തത്.

അതേസമയം ടോം ജോസിന്റെ ഓഫീസ് ചെലവുകള്‍, വാഹനം, സഹായികളായ ജീവനക്കാരുടെ ശമ്പളം എന്നിവ സര്‍ക്കാര്‍ നല്‍കും. ടോംജോസ് വിമമിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ: വിശ്വാസ് മേത്ത ചുമതലയേറ്റെടുത്തിരുന്നു.

tom jose

1986 ബാച്ചിലെ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്തയുടെ കാലാവധി അടുത്ത ഫെബ്രുവരി വരെയാണ്. ആഭ്യന്തര വകുപ്പിലെ അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറി പദവിയില്‍ എത്തി നില്‍ക്കുന്നത്.

നേരത്തെ ആരോഗ്യം, വിദ്യഭ്യാസം, റവന്യൂ ജല വിഭവ വകുപ്പുകളുടെ മേധാവിയായിരുന്ന ഇദ്ദേഹം രാജസ്ഥാന്‍ സ്വദേശിയാണ്. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ്ചീഫ് സെക്രട്ടറി സ്ഥാനത്തില്‍ മാറ്റം വരുന്നത്. പിന്തുണക്കും സഹകരണത്തിനും നന്ദി അറിയിച്ചാണ് ടോം ജോസ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി വിശ്വാസ് മേത്തക്ക് ചുമതല കൈമാറുന്നത്. ടോം ജോസ് തുടക്കമിട്ട പദ്ധതികളുടേയിം പ്രവര്‍ത്തനങ്ങളുടേയും തുടര്‍ച്ചയാണെന്ന് വിശ്വാസ് മേത്ത് പറഞ്ഞു.

ജലവിഭവം, തൊഴില്‍, എക്‌സൈസ് വകുപ്പുകളുടെ അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരിക്കെയാണ് ടോം ജോസ് ചീഫ് സെക്രട്ടറി പദവിയില്‍ എത്തുന്നത്. പാല വള്ളിച്ചിറ സ്വദേശിയായ ഇദ്ദേഹം 1984 ഐഎസ് ഉദ്യോഗസ്ഥനാണ്. കെഎസ്‌ഐഡിപി, സപൈകോ, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, റബര്‍ മാര്‍ക്ക്, കൊച്ചി മെടോ എന്നിവയുടെ മാനേജിംഗ് ഡയറക്ടറും ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോണ്‍പ്പേറഷന്റെ സി എംഡിയുമായിരുന്നു.

1999-2004 കാലഘട്ടത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ വ്യോമ സേനയുടെ ചുമതല വഹിച്ചിരുന്നു. ഇന്ത്യ-റഷ്യ സൈനിക സഹകരണത്തിന്റെ ചുമതലയുള്ള ചീഫ് കോര്‍ഡിനേറ്ററായി നാല് വര്‍ഷം മോസ്‌കായിലുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രതിന്ധിയായി രാജ്യാന്തര സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കണ്ടെത്തി; പാകിസ്താന്‍ പോലീസ് കസ്റ്റഡിയില്‍, ശരീരത്തില്‍ മുറിവുകള്‍ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കണ്ടെത്തി; പാകിസ്താന്‍ പോലീസ് കസ്റ്റഡിയില്‍, ശരീരത്തില്‍ മുറിവുകള്‍

സുശാന്ത് രജ്പുതിന്റെ മരണത്തിന് പിന്നില്‍ പ്രഫഷണല്‍ പോര്? അന്വേഷണം പുതിയ ദിശയില്‍സുശാന്ത് രജ്പുതിന്റെ മരണത്തിന് പിന്നില്‍ പ്രഫഷണല്‍ പോര്? അന്വേഷണം പുതിയ ദിശയില്‍

സക്കീര്‍ ഹുസൈന്‍ ഔട്ട്; ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി സിപിഎം നടപടി, വിവാദങ്ങള്‍ തിരിച്ചടിസക്കീര്‍ ഹുസൈന്‍ ഔട്ട്; ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി സിപിഎം നടപടി, വിവാദങ്ങള്‍ തിരിച്ചടി

English summary
Tom Jose Will Appointed as a Inland Navigation Corporation Chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X