കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ രക്ഷയ്ക്ക് വടക്കന്റെ ബ്ലൂ പ്രിന്റ്; നേതൃത്വം അംഗീകരിച്ചു, കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്...

Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ ബിജെപി നേതാക്കളെ ഞെട്ടിച്ചു കൊണ്ടാണ് അബ്ദുള്ളക്കുട്ടിയും ടോം വടക്കനും ദേശീയ നേതൃത്വത്തിനൊപ്പമുള്ള കസേരയില്‍ ഇരിക്കുന്നത്. കാലങ്ങളായി ബിജെപിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരെയും പഴയ നേതാക്കളെയും വേണ്ട വിധം പരിഗണിക്കാതെ ഇന്നലെ വന്നവര്‍ക്ക് അനര്‍ഹമായ പദവികള്‍ നല്‍കി എന്ന ആക്ഷേപം ബിജെപിക്കുള്ളില്‍ ശക്തമാണ്.

എന്നാല്‍ ടോം വടക്കനെ ദേശീയ പദവിയിലേക്ക് ഉയര്‍ത്തിയ നേതൃത്വത്തിന്റെത് തിടുക്കത്തിലുള്ള നടപടിയല്ല. വളരെ ആലോചിച്ചുറപ്പിച്ച ശേഷമാണ് ജെപി നദ്ദയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര നേതൃത്വം ടോം വടക്കനെയും അബ്ദുള്ളക്കുട്ടിയെയും പരിഗണിച്ചത്. കേരളത്തിലെ ബിജെപിയെ ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതി ടോം വടക്കന്‍ ദേശീയ നേതൃത്വത്തിന് കൈമാറി. വിശദാംശങ്ങള്‍...

ബ്ലൂപ്രിന്റ് റെഡി

ബ്ലൂപ്രിന്റ് റെഡി

കേരള ബിജെപിയെ ശക്തിപ്പെടുത്താന്‍ പര്യാപ്തമായ ബ്ലൂപ്രിന്റ് ടോം വടക്കന്‍ കേന്ദ്രനേതൃത്വത്തിന് കൈമാറി. കേന്ദ്രം ഇക്കാര്യം അംഗീകരിക്കുകയും സംസ്ഥാനത്തെ നേതാക്കളുമായി സംസാരിക്കുകയും ചെയ്തുവെന്ന് ടോം വടക്കന്‍ ഫ്‌ളാഷിനോട് പറഞ്ഞു. സാമുദായിക സമവാക്യം, വോട്ടിങ് പാറ്റേണ്‍, തിരഞ്ഞെടുപ് അജണ്ട എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ബ്ലൂ പ്രിന്റ്.

വിലപേശുന്നത് ശരിയല്ല

വിലപേശുന്നത് ശരിയല്ല

ബിജെപിയുടെ പല സംഘടനാ ചര്‍ച്ചകള്‍ക്കും ടോം വടക്കനെ നേതൃത്വം ഉപയോഗിക്കുന്നുണ്ട്. ദേശീയത അടിസ്ഥാനമാക്കിയാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അതുകൊണ്ടുതന്നെ വിലപേശുന്നത് ശരിയല്ലെന്നും ടോം വടക്കന്‍ പറഞ്ഞു. ഒരു സ്ഥാനവും താന്‍ ആവശ്യപ്പെട്ടിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ സമുദായം നോക്കും

കോണ്‍ഗ്രസില്‍ സമുദായം നോക്കും

ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് എന്ന പ്രചാരണം ശരിയല്ല. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ബിജെപിയുണ്ട് എന്നതിന്റെ സൂചനയാണ് തന്റെതുുള്‍പ്പെടെയുള്ള നിയമനം. കോണ്‍ഗ്രസില്‍ സംഘടനാ പദവികള്‍ കൊടുക്കുന്നത് സമുദായം നോക്കിയാണ്. കോണ്‍ഗ്രസാണ് രാജ്യത്ത് കൂടുതല്‍ വര്‍ഗീയത നടപ്പാക്കിയിട്ടുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അവസരവാദികള്‍

കോണ്‍ഗ്രസ് അവസരവാദികള്‍

കോണ്‍ഗ്രസ് അവസരവാദികളാണ്. കര്‍ഷക ബില്ലിന്റെ കാര്യത്തില്‍ അതാണ് വ്യക്തമാകുന്നത്. അവര്‍ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യം ബിജെപി നടപ്പാക്കിയപ്പോള്‍ അതിനെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും ടോം വടക്കന്‍ ആരോപിച്ചു.

ബിജെപിയിലേക്ക് ആര്‍ക്കും വരാം

ബിജെപിയിലേക്ക് ആര്‍ക്കും വരാം

നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നത് നേതൃത്വത്തിന്റെ കഴിവില്ലായ്മയാണ്. ബിജെപിയില്‍ പാര്‍ട്ടിയുടെ മെറിറ്റാണ് നോക്കുന്നത്. കോണ്‍ഗ്രസിലെ പ്രമുഖരായ നേതാക്കളാണ് നേതൃത്വത്തിന് കത്ത് നല്‍കിയത്. ആ പാര്‍ട്ടിയുടെ ഭാവി അവര്‍ തന്നെ ആലോചിക്കട്ടെ. ബിജെപിയിലേക്ക് ആര്‍ക്കും വരാം. ബിജെപിയില്‍ ചേര്‍ന്നിട്ടുള്ള ടോം വടക്കന്‍ 2 ആണ്, കോണ്‍ഗ്രസിണ്ടായിരുന്ന ടോം വടക്കനല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണിയയുടെ പഴയ വിശ്വസ്തന്‍

സോണിയയുടെ പഴയ വിശ്വസ്തന്‍

സോണിയ ഗാന്ധിയുടെ വിശ്വസ്ത സംഘത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവായിരുന്നു ടോം വടക്കന്‍. ഇദ്ദേഹം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന നേതൃത്വത്തെ അമ്പരപ്പിക്കുന്ന നീക്കമായിരുന്നു അത്. ബിജെപിയില്‍ ചേര്‍ന്ന ശേഷം പൊതുരംഗത്ത് ടോം വടക്കനെ സജീവമായി കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തെ ഇപ്പോള്‍ ദേശീയ വക്താവായി നിയമിച്ചിരിക്കുകയാണ്.

English summary
Tom Vadakkan handed over detailed report for strengthened Kerala BJP to Central Leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X