ശരിക്കും ഞെട്ടിയത് സംസ്ഥാന ബിജെപി നേതൃത്വം.. ടോം വടക്കന്‍റെ വരവ് പിള്ള അറിഞ്ഞേ ഇല്ല! ഇനിയാണ് കളി!
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ എത്തിയതിന്‍റെ ഞെട്ടലിലാണ് പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ ദിവസം വരെ കോണ്‍ഗ്രസിന്‍റെ മുഖമായി ചാനലുകളില്‍ അടക്കം ബിജെപിക്കെതിരെ ഖോര ഖോരം പ്രസംഗിച്ച നേതാവ് ഒറ്റയടിക്ക് മറുകണ്ടം ചാടിയത് ബിജെപിയിലെ നേതാക്കള്‍ക്ക് പോലും അറിയാതെയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം താന്‍ വിവരം അറിഞ്ഞിരുന്നുവെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്താതിരുന്നതാണെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്.
എന്നാല്‍ വടക്കന്‍റെ വരവ് പിള്ളയ്ക്ക് അറിയില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. മാത്രമല്ല വടക്കന്‍റെ വരവ് കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തേയും ബാധിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ഞെട്ടിത്തരിച്ച് നേതൃത്വം
ദില്ലിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ സാന്നിധ്യത്തിലായിരുന്നു എഐസിസി മുന്‍ വക്താവായ ടോം വടക്കന്‍ ബിജെപിയില്‍ അംഗത്വം എടുത്തത്. കോണ്‍ഗ്രസിന്‍റെ കുടുംബ വാഴ്ചയ്ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു.

രഹസ്യനീക്കം
പുല്‍വാമ ഭീകരാക്രമണത്തിലും തുടര്‍ സംഭവങ്ങളിലും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വെളുപ്പെടുത്തിയിരുന്നു. അതേസമയം വടക്കന്‍റെ ചുവടുമാറ്റം തീര്‍ത്തും രഹസ്യമായിരുന്നു.

പിള്ളയുടെ പ്രതികരണം
കേരള ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വടക്കന്‍റെ വരവ് അറിഞ്ഞിരുന്നുവെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തില്‍ ഇതൊരു തുടക്കം മാത്രമാണ്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ വരുമെന്നായിരുന്നു പിള്ള പ്രതികരിച്ചത്.

സംസ്ഥാന ഘടകത്തിന് ഇരുട്ടടി
എന്നാല്‍ പിള്ളയ്ക്ക് വടക്കന്‍റെ വരവ് സംബന്ധിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് പാര്‍ട്ടി വൃത്തങ്ങളും വ്യക്തമാക്കി. അതേസമയം വടക്കന്‍റെ വരവ് വലിയ പ്രതിസന്ധിയാകും കേരള ബിജെപിയില്‍ വരും ദിവസങ്ങളില്‍ ഉണ്ടാക്കുക.

തൃശ്ശൂര് കീറാമുട്ടി
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പിള്ള ദില്ലിക്ക് തിരിക്കാനിരിക്കേയായിരുന്നു വടക്കന്‍റെ രംഗപ്രവേശം. നേരത്തേ തന്നെ തൃശ്ശൂരിനായി നോട്ടമുള്ള വടക്കനെ ബിജെപി തൃശ്ശൂരില്‍ മത്സരിപ്പിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്.

വടക്കന് കണ്ണ്
നേരത്തേ തൃശ്ശൂരിനായി കോണ്‍ഗ്രസില്‍ ടോം വടക്കന്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. അതിരൂപത അദ്ദേഹത്തിനായി രംഗത്ത് വന്നതും വാര്‍ത്തയായിരുന്നു. അതുകൊണ്ട് തന്നെ തൃശ്ശൂരായിരിക്കും വടക്കന്‍റേയും ഉന്നം.

തുഷാറില്ല
നിലവില്‍ തൃശ്ശൂര്‍ ബിഡിജെഎസിന് നല്‍കാനാണ് തിരുമാനമായിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളി ഇവിടെ മത്സരിക്കണമെന്ന് അമിത് ഷായും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ തുഷാര്‍ ഇവിടെ മത്സരിച്ചേക്കില്ലെന്ന് തന്നെയാണ് ഒടുവില്‍ ലഭിച്ച വിവരം.

മാറി മറിയും
അങ്ങനെയെങ്കില്‍ ചാലക്കുടിയായിരിക്കും ബിഡിജെഎസിന് ലഭിക്കുക. ഇതോടെ ചാലക്കുടിയില്‍ സാധ്യത പട്ടികയില്‍ ഇടംപിടിച്ചവര്‍ ആശങ്കയിലായിട്ടുണ്ട്.

എല്ലാം കൈവിട്ട് സുരേന്ദ്രന്‍
അതേസമയം കെ സുരേന്ദ്രന് നോട്ടമുള്ള മണ്ഡലമായിരുന്നു തൃശ്ശൂര്‍. നേരത്തേ തന്നെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതുമാണ്. എന്നാല്‍ ശബരിമല വിഷയത്തോടെ പത്തനംതിട്ടയില്‍ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം.

ഒറ്റക്കാലില്‍ നിന്ന് പിള്ള
എന്നാല്‍ പത്തനംതിട്ട വേണമെന്ന വാശിയിലാണ് അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. കുമ്മനം തിരുവനന്തപുരം എന്ന പിള്ളയുടെ സാധ്യത ഇല്ലാതാക്കിയതോടെ തിരുവനന്തപുരത്തിനായി ഒറ്റക്കാലില്‍ നില്‍ക്കുകയാണ് പിള്ള.

പാലം വലിക്കുമെന്ന് പ്രവര്‍ത്തകര്‍
തൃശ്ശൂരും പത്തനംതിട്ടയും നല്‍കാതെ വിജയ സാധ്യത കുറഞ്ഞ ഏതെങ്കിലും മണ്ഡലത്തില്‍ സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ പ്രചരണത്തിന് പോലും ഇറങ്ങില്ലെന്ന് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.












Click it and Unblock the Notifications