ചാട്ടം പിഴച്ച് ടോം വടക്കന്‍! ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ വടക്കന്റെ പേരില്ലെന്ന് പിള്ള!
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള. വടക്കന്റെ പേര് കേരള ഘടകം നല്കിയ പട്ടികയില്‍ ഇല്ലെന്നും ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ തിരുമാനം കൈക്കോള്ളേണ്ടതെന്നും ശ്രീധരന് പിള്ള പറഞ്ഞു.

ബിജെപിയില്‍ എത്തിയ ടോം വടക്കനെ തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തൃശ്ശൂര്‍ ബിഡിജെഎസിന് തന്നെയാണെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വടക്കന്റെ കാര്യം ദേശീയ നേതൃത്വമാകും ഇടപെട്ട് തിരുമാനിക്കേണ്ടി വരിക. ചാലക്കുടിയില്‍ മത്സരപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അതിനിടെ താന്‍ മത്സര രംഗത്ത് ഇല്ലെന്ന് ശ്രീധരന് പിള്ള വ്യക്തമാക്കി. അതേസമയം പത്തനംതിട്ട തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍ ആര് സ്ഥാനാര്‍ത്ഥിയാകും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ദില്ലിയില്‍ ചേരുന്ന ദേശീയ തിരഞ്ഞെടുപ്പ് സമിതി ഇന്ന് അന്തിമ പട്ടിക തയ്യാറാക്കും. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 100 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
-
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
ബംഗാളിൽ 'സുവേന്ദു vs മമത'; ബിജെപിയുടെ ആദ്യ പട്ടികയിൽ തീപാറും പോരാട്ടം! -
'കൊട്ടാരക്കര നാട്ടിൽ നിന്ന് അഖിൽ കോട്ടാത്തല രക്ഷപെട്ടില്ല; തൃക്കാക്കര ചേർത്ത് പിടിച്ചു', സ്ഥാനാർത്ഥിയായി അഖിൽ -
ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാർ പുറത്തേക്ക്! മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി; -
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
സ്വർണ വില ഗ്രാമിന് 26000ത്തിന് മുകളിലേക്ക്, പവൻ വില 2.39 ലക്ഷവും..വെറും 4 കൊല്ലം കൊണ്ട് കുതിക്കും,പ്രവചനം -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും












Click it and Unblock the Notifications