കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തക്കാളിപ്പനിയെ പേടിക്കണം, രോഗം വേഗത്തിൽ വ്യാപിക്കുന്നു, തക്കാളിപ്പനി എങ്ങനെ പകരും? അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം : കേരളത്തിന്റെ വിവിധ ജില്ലകളിൽ തക്കാളിപ്പനി രൂക്ഷമായി വ്യാപിക്കുകയാണ്. ജാഗ്രത സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. വളരെ വേഗത്തിൽ പകരും എന്നതാണ് തക്കാളി പനിയുടെ ഏറ്റവും വലിയ പ്രത്യേകത.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളുടെ പട്ടികയിൽ ഇടുക്കി ജില്ലയും ഇടം പിടിച്ചിരുന്നു. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം എന്നീ പഞ്ചായത്തുകളിൽ രോഗം വ്യാപിക്കുകയാണ്.

തക്കാളിപ്പനിയായി സംശയിക്കുന്ന 142 കേസുകൾ നിലവിൽ ജില്ലയിൽ ഉണ്ട്. എന്നാൽ, രോഗം സ്ഥിരീകരിച്ച 24 പേരിൽ ആണ്. കഴിഞ്ഞു പോയ 5 മാസത്തിലെ കണക്കുകളാണ് ഇത്. കുട്ടികളിലാണ് കൂടുതലായും രോഗം റിപ്പോർട്ട് ചെയ്യുന്നത്.

1

കുട്ടികൾ അടുത്തിടപഴകാനുളള സാധ്യത കണക്കിലെടുത്ത് പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ അനുഭവപ്പെടുന്ന കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

തക്കാളിപ്പനി എന്താണ് ?

10 വയസ്സിനെ താഴെയുളള കുട്ടികളിലാണ് തക്കാളിപ്പനി കൂടുതലായി കണ്ടു വരുന്നത്. എച്ച് എഫ് എം ഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് എന്നും വിളിക്കാറുണ്ട്.

2

പടരുന്ന രീതി ?

നമുക്ക് ചുറ്റും ഉണ്ടാകുന്ന കാലാവസ്ഥയിലെ വ്യത്യസം കൊണ്ടും രോഗം ബാധിച്ച മറ്റ് വ്യക്തികളുമായുളള സമ്പർക്കം എന്നിവയിലൂടെയാണ് കുട്ടികൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. കുട്ടികൾ കൈകൾ വായിലേക്ക് ഇടുമ്പോഴും മറ്റ് എന്തെങ്കിലും ചെയ്യുമ്പോഴും ഉമിനീരിലൂടെ രോഗാണുക്കൾ പകരാൻ ഇടയാകും. ഇതിന് പുറമെ, കുട്ടികൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കൾ വായുവിലൂടെയും ഇവ പടരാൻ സാധ്യത ഉണ്ട്.

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ഒറ്റരാത്രികൊണ്ട് ചായക്കടക്കാരനില്‍ നിന്ന് ലോകപ്രശസ്തനായ ആ നീലക്കണ്ണുകാരനെ?നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ഒറ്റരാത്രികൊണ്ട് ചായക്കടക്കാരനില്‍ നിന്ന് ലോകപ്രശസ്തനായ ആ നീലക്കണ്ണുകാരനെ?

3

ലക്ഷണങ്ങൾ എങ്ങനെ അറിയാം

തക്കാളിപ്പനി ഉണ്ടാക്കുന്ന രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ലക്ഷണങ്ങൾ കാണാൻ തുടങ്ങും. പ്രധാനമായും 3-6 ദിവസത്തിനുള്ളിൽ ഇവ അറിയാൻ സാധിക്കും. പ്രാധാന ലക്ഷണങ്ങൾ തൊണ്ടവേദന, ചെറിയ പനി എന്നിവ ആണ്.

4

രോഗം ബാധിച്ചാൽ 2 ദിവസങ്ങൾക്ക് ശേഷം വായിൽ ചെറിയ കുരുക്കൾ രൂപപ്പെടും. ഇവ വേദനയോട് കൂടിയവയാണ്. അതിനു ശേഷം കയ്യിലോ കാലിലോ കുരുക്കൾ കാണാം. അതേസമയം, വായിൽ കുരുക്കൾ കൂടുതലാണെങ്കിൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കും. രോഗ ലക്ഷണങ്ങൾ 10 ദിവസം കൊണ്ട് മാറുന്നവയാണ്. തുടർന്ന് വേദന, പനി എന്നീ ലക്ഷണങ്ങൾക്ക് വേണ്ടിയുള്ള പരിശോധനകളും ചികിത്സകളും മാത്രം വേണ്ടി വരും.

ലുങ്കി ഉടുത്ത്.. കുപ്പിവള ഇട്ടാൽ എന്താ ഇഷ്ടം അല്ല...????; നടി അനുശ്രീ ചിത്രങ്ങൾ വൈറൽ

5

രോഗാണു ബാധിച്ചാൽ കുട്ടികളിൽ നിർജലീകരണത്തിനും സാധ്യത വളരെ കൂടുതലാണ്. രോഗം ബാധിക്കുന്ന സമയത്ത് വെള്ളം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. വേഗം പടരുന്ന രോഗം ആണെങ്കിൽ പോലും ഗുരുതരമായ അവസ്ഥയിലേക്ക് ഇവ എത്തിക്കാറില്ല.

4

രോഗത്തെ എങ്ങനെ പ്രതിരോധിക്കാം ?

ഈ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകുന്നതാണ്. കുട്ടികളെ വ്യക്തി ശുചിത്വം പരിശീലിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാകണം. കുട്ടികൾ മറ്റുള്ളവരുടെ കളിപ്പാട്ടങ്ങൾ വൃത്തിയാക്കി ഉപയോഗിക്കാൻ ശീലിക്കണം. പനി ബാധിച്ച വ്യക്തികളുമായി കുട്ടികൾ ഇടപഴകാൻ അവസരം ഉണ്ടാകരുത്. പൊതു സ്ഥലങ്ങളിൽ ഇടപെട്ടാൽ കൈ കാലുകൾ വൃത്തിയാക്കി കഴുകണം.

6

അതേസമയം, തക്കാളിപ്പനി ഉണ്ടായാൽ ശ്രദ്ധിക്കേണ്ടത് അപസ്മാരം, വൃക്കരോഗങ്ങൾ, ഹൃദയവാൽവുകളിൽ തകരാർ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. തക്കാളി പനിയുടെ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വിദഗ്ധരുടെ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
Tomato fever in kerala: How to protect children from tomato fever; Here's The Guide In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X