Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് മാത്രമല്ല അവരുടെ ലക്ഷ്യം!! പിന്നെ....എല്ലാം വ്യക്തമാക്കി പുലിമുരുകന്‍ നിര്‍മാതാവ്!!

രാമലീലയുടെ നിര്‍മാതാവാണ് ടോമിച്ചന്‍ മുളകുപാടം

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണങ്ങള്‍ നേരിടുന്ന നടന്‍ ദിലീപിന് പിന്തുണയുമായി ഒരാള്‍ കൂടി രംഗത്ത്. റിലീസിന് തയ്യാറെടുക്കുന്ന ദിലീപിന്റെ പുതിയ സിനിമയായ രാമലീലയുടെ നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടമാണ് പിന്തുണയുമായി എത്തിയത്. നേരത്തേ നടന്‍മാരായ അജു വര്‍ഗീസ്, സലീം കുമാര്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരും ദിലീപിനെ പിന്തുണച്ച് പ്രസ്താവനകള്‍ ഇറക്കിയിരുന്നു. നടിയെ ആക്രമിച്ചതിനെക്കുറിച്ച് ദിലീപിന് നേരത്തേ അറിയാമെന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് കേസില്‍ ജയിലിലുള്ള സുനില്‍ കുമാര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ദിലീപ് ഇവയെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു. സത്യം തെളിയിക്കാന്‍ എന്തും തയ്യാറാണെന്നും ദിലീവ് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ടോമിച്ചന്‍ മുളകുപാടം തന്റെ ഫേസ്ബുക്ക് പേജിലൂടെ ദിലീപിന് പിന്തുണ അറിയിച്ചത്. മലയാളത്തില്‍ നിന്നും കളക്ഷനില്‍ 100 കോടി ക്ലബ്ബിലെത്തിയ ആദ്യ സിനിമയായ പുലിമുരുകന്റെ നിര്‍മാതാവ് കൂടിയാണ് അദ്ദേഹം.

അവരുടെ ലക്ഷ്യം

അവരുടെ ലക്ഷ്യം

ദീലിപിനെ മാത്രമല്ല പുറത്തിറങ്ങാനൊരുങ്ങുന്ന രാമലീലയെക്കൂടി തകര്‍ക്കുകയെന്നതാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യമെന്ന് ടോമിച്ചന്‍ മുളകുപാടം ഫേസ്ബുക്കില്‍ കുറിച്ചു. ദിലീപിനെ തനിക്കു വളരെ നാളത്തെ പരിചയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എഴുതുന്നത് വേദനയോടെ

എഴുതുന്നത് വേദനയോടെ

വളരെ വേദനയോടെയാണ് താന്‍ ഈ കുറിപ്പ് എഴുതുന്നത് എന്നു പറഞ്ഞാണ് ടോമിച്ചന്‍ മുളകുപാടം ഫേസ്ബുക്ക് കുറിപ്പില്‍ തുടങ്ങുന്നത്. വളരെ നാളായി തനിക്ക് അറിയാവുന്ന ദിലീപിനെക്കുറിച്ചും തങ്ങള്‍ ഒരുമിക്കുന്ന രാമലീലയെന്ന സിനിമയ്‌ക്കെതിരേയും നടക്കുന്ന പ്രവര്‍ത്തങ്ങള്‍ വേദനാജകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അവര്‍ വീണ്ടും സജീവമായി

അവര്‍ വീണ്ടും സജീവമായി

രാമലീലയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ച ശേഷമാണ് കുതന്ത്രങ്ങള്‍ മെനയുന്നവര്‍ ദീലീപിനെതിരേ വീണ്ടും രംഗത്തുവന്നത്. ദിലീപ് മാത്രമല്ല, രാമലീല കൂടിയാണ് അവരുടെ ലക്ഷ്യമെന്നു ഇതില്‍ നിന്നു വ്യക്തമാണെന്ന് ടോമിച്ചന്‍ മുളകുപാടം ആരോപിക്കുന്നു.

ഇത് വേദനയുണ്ടാക്കുന്നു

ഇത് വേദനയുണ്ടാക്കുന്നു

അരുണ്‍ ഗോപിയെന്ന പുതിയ സംവിധായകന്റെ കൂടി സ്വപ്‌നമാണ് രാമലീലയെന്ന ചിത്രം. എഴുപതില്‍ അധികം ദിവസം നീണ്ട സിനിമയുടെ ഷൂട്ടിങിനു ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ഈ വിവാദങ്ങള്‍ എല്ലാവര്‍ക്കും വേദനയുണ്ടാക്കുന്നതാണ്

ദിലീപിനെതിരേ ഗൂഡാലോചന

ദിലീപിനെതിരേ ഗൂഡാലോചന

ദിലീപിനെതിരേ വലിയ ഗൂഡാലോചന തന്നെയാണ് നടത്തുന്നത്. രാമലീലയെന്ന സിനിമയെ തകര്‍ക്കാന്‍ നാണംകെട്ട പ്രവര്‍ത്തികളാണ് ചിലര്‍ നടത്തുന്നത്. എന്നാല്‍ അതിനേക്കാള്‍ സങ്കടമുള്ളത് ദിലീപിനെതിരേ നടക്കുന്ന ഗൂഡാലോചനയാണ്.

ദിലീപ് ജനപ്രിയനായത്

ദിലീപ് ജനപ്രിയനായത്

നുണ പരിശോധനയ്‌ക്കോ മറ്റെന്ത് ടെസ്റ്റിനോ താന്‍ തയ്യാറാണെന്നു വ്യക്തമാക്കിയിട്ടും ദിലീപിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇതു കൂടി ഓര്‍മിക്കണം. ദിലീപ് ജനപ്രിയനായത് കഠിനാധ്വാനവും പ്രേക്ഷക പിന്തുണയും കൊണ്ടാണ്. അത് തുടരുക തന്നെ ചെയ്യുമെന്നും പ്രേക്ഷകരുടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞാണ് ടോമിച്ചന്‍ മുളകുപാടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ലാല്‍ജോസ് പറഞ്ഞത്

ലാല്‍ജോസ് പറഞ്ഞത്

ദിലീപിനെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയ സംവിധായകരില്‍ ഒരാളായ ലാല്‍ജോസ് കഴിഞ് ദിവസം പിന്തുണയുമായി രംഗത്തുവന്നിരുന്നു. 26 വര്‍ഷങ്ങളായി ദിലീപിനെ അറിയാമെന്നും തനിക്ക് ദിലീപില്‍ വിശ്വാസമുണ്ടെന്നും ആരൊക്കെ കരിവാരി തേയ്ക്കാന്‍ ശ്രമിച്ചാലും ഒപ്പമുണ്ടാവുമെന്നും ലാല്‍ജോസ് വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+