കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസ് മേക്കറാകാൻ പോലീസ് രഹസ്യങ്ങൾ ചേർത്തുന്നു; സെൻകുമാറിനെതിരെ വീണ്ടും തച്ചങ്കരി!!

ഒരാളെ വെടിവെച്ച് കൊല്ലാന്‍ വരെയുള്ള അധികാരം പോലീസിനുണ്ട്. എന്നാല്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ അധികാരം ദുരൂപയോഗം ചെയ്യുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: ന്യൂസ് മേക്കറാകാൻ പോലീസ് രഹസ്യങ്ങൾ ചോർത്തുന്നവരെ വിമർശിച്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി. സേനയുടെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ന്യൂസ് മേക്കറാകാനും, കയ്യടി വാങ്ങാനും തലപ്പത്തുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ പോലീസില്‍ കാലോചിത പരിഷ്‌കാരം സാധിക്കില്ലെന്ന് തച്ചങ്കരി പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള യാത്രയയപ്പ് സമ്മേളനത്തില്‍ തച്ചങ്കരി പറഞ്ഞു. തച്ചങ്കേരിയുരിയുടെ ഓരോ വാക്കും മുൻ ഡിജിപി സെൻകുമാറിനുള്ള പരോക്ഷ വിമർശനമായിരുന്നു.

ഒരാളെ വെടിവെച്ച് കൊല്ലാന്‍ വരെയുള്ള അധികാരം പോലീസിനുണ്ട്. എന്നാല്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ അധികാരം ദുരൂപയോഗം ചെയ്യുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.പോലീസ് സേനയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ ഒരുപാട് രഹസ്യ വിവരങ്ങള്‍ പോലീസുകാര്‍ക്ക് ലഭിക്കും. പൊലീസിന്റെ മേശപ്പുറത്തെ ഓരോ ഫയലും ഓരോ ബ്രേക്കിങ് ന്യൂസുകളാണ്. എന്നാല്‍ സേനയില്‍ നിന്നും വിരമിച്ചെന്ന് കരുതി അതെല്ലാം വിളിച്ചുപറയാമെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത നിര്‍മാണം ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കി നിയമപരമായി നീങ്ങുന്നതിനു പകരം ജെസിബി എടുത്ത് ഇറങ്ങിയാല്‍ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യന്‍ ആര്‍മി

ഇന്ത്യന്‍ ആര്‍മി

വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ആര്‍മി ജനറല്‍ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും തച്ചങ്കരി ചോദിച്ചു.

സർക്കാരിന് പോലും തൊടാൻ കഴിയുന്നില്ല

സർക്കാരിന് പോലും തൊടാൻ കഴിയുന്നില്ല

ഗ്ലാമര്‍ ഉണ്ടാക്കാന്‍ ഓരോ ഉദ്യോഗസ്ഥര്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ സര്‍ക്കാരിന് പോലും അവരെ തൊടാന്‍ സാധിക്കാതെ വരികയാണ്. ഇവരെ തുരത്താന്‍ സേനയ്ക്കുള്ളിലുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും തച്ചങ്കരി പറഞ്ഞു.

പോലീസിന് ഒരാളെ വെടിവച്ച് കൊല്ലാം

പോലീസിന് ഒരാളെ വെടിവച്ച് കൊല്ലാം

ഒരാളെ വെടിവെച്ച് കൊല്ലാന്‍ വരെയുള്ള അധികാരം പൊലീസിനുണ്ട്. എന്നാല്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ അധികാരം ദുരൂപയോഗം ചെയ്യുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് ജനങ്ങളുടെ സേവകർ

പോലീസ് ജനങ്ങളുടെ സേവകർ

ജനങ്ങളുടെ സേവകനാണ് പൊലീസുകാര്‍ എന്ന മാനസികാവസ്ഥയിലേക്ക് എത്താതെ പുതിയ ആകാശവും, പുതിയ ഭൂമിയും, പുതിയ പൊലീസും യാഥാര്‍ഥ്യമാകില്ലെന്നും തച്ചങ്കരി പറഞ്ഞു.

ജെസിബി എടുത്ത് ഇറങ്ങിയാൽ എന്ത് ചെയ്യും?

ജെസിബി എടുത്ത് ഇറങ്ങിയാൽ എന്ത് ചെയ്യും?

അനധികൃത നിര്‍മാണം ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കി നിയമപരമായി നീങ്ങുന്നതിനു പകരം ജെസിബി എടുത്ത് ഇറങ്ങിയാല്‍ എന്തു ചെയ്യുംമെന്നും അദ്ദേഹം ചോദിച്ചു.

നഷ്ടപരിഹാരം

നഷ്ടപരിഹാരം

സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ് ഇടിച്ചു നിരത്തിയ കെട്ടിടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കി നല്‍കാനെന്നും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള യാത്രയയപ്പ് സമ്മേളനത്തില്‍ തച്ചങ്കരി പറഞ്ഞു.

English summary
Tomin J Thachankary against former DGP TP Senkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X