ലഡുവിതരണം തച്ചങ്കരിയെ തെറിപ്പിച്ചു; എഡിജിപി ആനന്ദകൃഷ്ണന്‍ പുതിയ ഗതാഗത കമ്മീഷണര്‍
തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എഡിജിപി ആനന്ദകൃഷ്ണനാണ് പുതിയ ഗതാഗത കമ്മീഷണര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ തുടരെതുടരെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഗതാഗതമന്ത്രിയുമായി ഉടക്കുകയും ചെയ്തതാണ് തച്ചങ്കരിക്ക് വിനയായത്.
തുടക്കം മുതല്‍ തച്ചങ്കരി ഗതാഗത വകുപ്പിന് തലവേദനയായിരുന്നു. ഹെല്‍മിറ്റില്ലെങ്കില്‍ പെട്രോളില്ല ഉത്തരവടക്കം വകുപ്പിലെ സുപ്രധാന തീരുമാനങ്ങള്‍പോലും മന്ത്രി അറിഞ്ഞിരുന്നില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയം പോലും മന്ത്രിയോട് ആലോചിക്കാതെ കമ്മീഷണര്‍ നടപ്പാക്കിയതോടെ മന്ത്രിയും ഗതാഗത കമ്മീഷണറും തമ്മില്‍ ഉടക്കുകയായിരുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപോയഗം ചെയ്ത് സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളില്‍ തന്റെ ജന്മദിനം ആഘോഷിച്ചതാണ് ഒടുവില്‍ തച്ചങ്കരിക്ക് വിനയായത്. തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ മന്ത്രി എകെ ശശീന്ദ്രനും പരസ്യവിയോജിപ്പുമായി രംഗത്ത് വന്നിരുന്നു.
ഒടുവില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ച്ച് ജന്മദിന വിവാദത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചെങ്കിലും ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് തച്ചങ്കരിയ നീക്കണമെന്ന് എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
എന്‍സിപി നേതൃത്വവും തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങള്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ നിറംകെടുത്തിയെന്ന് ആരോപണമുയര്‍ന്നു. ഇങ്ങനെയുള്ള ഉദ്യോഗസ്ഥന്‍മാരുമായി മുന്നോട്ട് പോകാനാവില്ലെന്ന് മന്ത്രിയും വ്യക്തമാക്കിയതോടെയാണ് തച്ചങ്കരിക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications