കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റി; എംപി ദിനേശിനാണ് പുതിയ ചുമതല!

Google Oneindia Malayalam News

Recommended Video

cmsvideo
തച്ചങ്കരിയെ പുറത്താക്കി പിണറായി | Oneindia Malayalam

തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്നും ടോമിൻ ജെ തച്ചങ്കേരിയെ മാറ്റി. മന്ത്രിസഭായോഗത്തിലാണ് തച്ചങ്കേരിയെ മാറ്റാനുള്ള തീരമാനമെടുത്തത്. നഷ്ടത്തിലായ കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ വിവിധ പരിപാടികളുമായി രംഗത്തെത്തിയ വ്യക്തിയാണ് തച്ചങ്കേരി.

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും; ടൈംസ് നൗ-വിഎംആർ സർവ്വെ,എൽഡിഎഫിന് 3 സീറ്റ്

എന്നാൽ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളിൽ നിന്നും നല്ലപോലെ എതിർപ്പും ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് തച്ചങ്കരിയുടെ സ്ഥാനമാറ്റം എന്നാണ് സൂചനകൾ. ഹൈക്കോടതി ഉത്തരവ് മൂലം എം പാനൽ ജീവനക്കാരെ മുഴുവൻ പിരിച്ചുവിടേണ്ടി വന്നതും തച്ചങ്കരിയുടെ കാലത്താണ്. വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തിൽ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതിന്‍റെ പേരിൽ ഹൈക്കോടതിയിൽ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമർശനം കേൾക്കേണ്ടി വന്നു.

Tomin J Thachankary


നേരത്തേ പണിമുടക്ക് പ്രഖ്യാപിച്ചിട്ടും തലേ ദിവസം മാത്രം ചർച്ച നടത്തിയതിന് ഹൈക്കോടതി തച്ചങ്കരിയെ രൂക്ഷമായി വിമർശിച്ചു. സമവായ ചർച്ചയിൽ എംഡി ധിക്കാരപരമായാണ് പെരുമാറിയതെന്ന് യൂണിയനുകളും ആരോപണവുമായി രംഗത്തെത്തയിരുന്നു. എറണാകുളം സിറ്റി പോലീസ് കമ്മീഷണറായ എംപി ദിനേശിനാണ് പുതിയ കെഎസ്ആര്‍ടിസി എംഡിയുടെ ചുമതല. അതേസമയം എറണാകുളം സിറ്റി പോലീസ് കമ്മീഷണറായ എംപി ദിനേശിനാണ് പുതിയ കെഎസ്ആര്‍ടിസി എംഡിയുടെ ചുമതല.

English summary
Tomin J Thachankary replaced from KSRTC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X