കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരമിച്ച ശേഷവും പബ്ലിസിറ്റി സ്റ്റണ്ട്.. രഹസ്യങ്ങളെല്ലാം പരസ്യമാക്കുന്നു..ലക്ഷ്യം ഒന്നുമാത്രം !!

ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി അധികാര ദുര്‍വിനിയോഗം നടത്തുന്നത് അംഗീകരിക്കാനാവില്ല.

  • By Nihara
Google Oneindia Malayalam News

കോഴിക്കോട്: സര്‍വീസില്‍ നിന്നും വിരമിച്ചതിനു ശേഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് കൈയ്യടി വാങ്ങുന്നതിനായി ശ്രമിക്കുന്നവരെ വിമര്‍ശിച്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി. സേനയുടെ ഭാഗമായി ലഭിച്ച അധികാരവും വിവരങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിനായി പരസ്യമാക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ള കീഴ് വഴക്കങ്ങള്‍ തുടരുമ്പോള്‍ പോലീസ് സേനയില്‍ കാലോചിതമായ മാറ്റം വരുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി അധികാര ദുര്‍വിനിയോഗം നടത്തുന്നത് അംഗീകരിക്കാനാവില്ല. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനാണ് ചിലരുടെ താല്‍പര്യമെന്നും തച്ചങ്കരി പറയുന്നു.

ഗ്ലാമര്‍ നേടുന്നതിനായി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തടയാന്‍ സേനയ്‌ക്കേ കഴിയൂവെന്നും അദ്ദേഹം പറയുന്നു. അനധികൃത നിര്‍മ്മാണം ഒഴിവാക്കുന്നതിന് വേണ്ടി ജെസിബി എടുത്ത് ഉദ്യോഗസ്ഥര്‍ നേരിട്ട് ഇറങ്ങിയാലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ. നിയമപരമായി നീങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. അല്ലാതെ നീങ്ങുന്നവരെ തിരുത്താന്‍ സര്‍ക്കാരിന് മാത്രമേ കഴിയൂവെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ക്കുന്നു.

Tomin Thachankari

അധികാരത്തിലിരിക്കുന്ന സമയത്ത് ലഭിച്ച രഹസ്യ വിവരങ്ങള്‍ പിന്നീട് പരസ്യമാക്കാമെന്ന ധാരണ തെറ്റാണ് മേശപ്പുറത്തെ ഫയലുകളെല്ലാം ബ്രേക്കിങ്ങ് ന്യൂസാണെന്ന് കരുതി അവ വെളിപ്പെടുത്താന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിക്കുന്നു. പോലീസ് ഓഫീസേഴ്‌സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

English summary
Tomin J Thachankari's comment on publicity stunt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X