ഇനി പ്രസ് ബോര്‍ഡ് വെച്ച് വിലസാനാകില്ല; നിയന്ത്രിക്കുമെന്ന് തച്ചങ്കരി
തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വാഹനങ്ങളില്‍ 'പ്രസ്' എന്ന സ്റ്റിക്കര്‍ ഒട്ടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തേണ്ടിവരുമെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. വാഹനങ്ങളില്‍ അനധികൃതമായ രീതിയില്‍ പ്രസ് സ്റ്റിക്കറും ബോര്‍ഡും ഉപോയോഗിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ നീക്കം.
വാഹനങ്ങളില്‍ അര്‍ഹരായവര്‍ മാത്രം പ്രസ് സ്റ്റിക്കര്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് കാട്ടി തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ്, പിആര്‍ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് തച്ചങ്കരി കത്തയച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രം അനുവദിച്ചിരുന്ന സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

പ്രസ് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനങ്ങളില്‍ മദ്യവും ടാക്‌സ് വെട്ടിച്ച സാധനങ്ങളും ചെക്ക് പോസ്റ്റുകള്‍ വഴി കടത്തുന്നുണ്ടെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പത്ര ഏജന്റ്മാര്‍ പോലും പ്രസ് ടിക്കറ്റ് ദുരുപയോഗം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അംഗീകൃത ഹോളോഗ്രാം പതിച്ച സ്റ്റിക്കറുകള്‍ ഉപയോഗിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായില്ല.












Click it and Unblock the Notifications