പോലീസ് ദാസ്യപ്പണിക്കാരോ? ജനപ്രതിനിധികൾക്കും സെക്യൂരിറ്റി വേണം, നഷ്ടം കോടികളെന്ന് എഡിജിപി!
കണ്ണൂർ: നിലപാടുകൾ തുറന്നുപറയാൻ പോലീസ് തയ്യാറാവണമെന്ന് എഡിജിപി ടോമിൻ തച്ചങ്കരി. പോലീസുകാർ ദാസ്യപ്പണി എടുക്കേണ്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരും ജനപ്രതിനിധികളും അനാവശ്യമായി അകമ്പടിക്ക് വിളിക്കുന്നു. ജനപ്രതിന്ധികൾക്ക് സ്വന്തം മണ്ഡലത്തില്‍ പോകാനും പോലീസ് സംരക്ഷണം എന്തിനാണെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഒരു ജനപ്രതിനിധിയെയും പ്രൊട്ടക്ഷന്‍ ഓഫിസര്‍ രക്ഷിച്ചതായി ചരിത്രമില്ല. ഇതൊന്നും പറ്റില്ലെന്ന് പറയാന്‍ പോലീസിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാരുടെ എണ്ണം കൂട്ടുക എന്ന് പറയുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാരെ പഴ്സനൽ സെക്യൂരിറ്റി ഓഫിസറായി കൂടെ കൂട്ടുന്നതു സ്റ്റാറ്റസ് ആയാണു പലരും കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജഡ്ജിമാർക്കും ജനപ്രതിനിധികൾക്കും അകമ്പടി പോകുന്നതിലൂടെ കോടികളാണ് നഷ്ടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ തുറന്നുപറയാന്‍ പൊലീസുകാര്‍ തയാറാകണമെന്നും തച്ചങ്കരി കണ്ണൂരില്‍ പറഞ്ഞു. അതേസമയം ടോമിൻ തച്ചങ്കരിയെ സുപ്രധാന പദവിയിൽ എന്തിന് നിയമുച്ചെന്ന് കോടതി ചോദിച്ചു. തച്ചങ്കരിക്കെതിരെ നിവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും തച്ചങ്കരി പറഞ്ഞു.












Click it and Unblock the Notifications