സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ഡ്രൈ ഡേ; മദ്യാഷാപ്പുകള്‍ തുറക്കില്ല, ബാറുകള്‍ക്കും അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് കോര്‍പ്പറേഷന്റേയോ കണ്‍സ്യൂമര്‍ ഫെഡിന്റേയോ മദ്യവില്‍പന ശാലകളും പ്രീമിയം മദ്യവില്‍പനശാലകളും നാളെ തുറക്കില്ല. കൂടാതെ സ്വകാര്യ ബാറുകള്‍ക്കും നാളെ അവധിയായിരിക്കും.
ജൂണ്‍ 26ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമാണ്. ഈ ദിനം കണക്കിലെടുത്താണ് നാളെ അവധി ആചരിക്കുന്നത്. ലഹരി വിരുദ്ധ ദിനത്തിന് പിന്തുണ എന്ന നിലയിലാണ് മദ്യ ഷാപ്പുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. നാളെ അവധിയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ബീവറേജുകളില്‍ വലിയ തിരക്കാണ്. 1987 ല്‍ ഐക്യരാഷ്ട്രസഭ മുന്‍കയ്യെടുത്താണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ആരംഭിച്ചത്.













Click it and Unblock the Notifications