ടോംസ് കോളേജിന് സ്‌റ്റോപ്പ് മെമ്മോ; ചൊവ്വാഴ്ച മുതല്‍ തുറക്കില്ല
നിലവില്‍ കോളേജില്‍ പഠിക്കുന്ന കെമിക്കല്‍എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ എഐസിടിഇയുടെ നിര്‍ദേശം വരുന്ന മുറയ്ക്ക് മറ്റ് കോളേജുകളിലേക്ക് മാറ്റും.
തിരുവന്തപുരം: മറ്റക്കര ടോംസ് കോളേജിന് സ്‌റ്റോപ്പ് മെമ്മോ. സാങ്കേതിക സര്‍വ്വ കലാശാലയാണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാണ് മെമ്മോയില്‍ പറയുന്നത്. ഇതോടെ ചൊവ്വാഴ്ച മുതല്‍ കോളേജ് തുറക്കില്ല.
വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ച് വരികയാണ്. നിലവില്‍ കോളേജില്‍ പഠിക്കുന്ന കെമിക്കല്‍
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ എഐസിടിഇയുടെ നിര്‍ദേശം വരുന്ന മുറയ്ക്ക് മറ്റ് കോളേജുകളിലേക്ക് മാറ്റും.

മറ്റു കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ അതാത് കോഴ്‌സുകള്‍ ഉള്ള കോളജുകളുടെ പട്ടിക ഇന്നു വൈകുന്നേരത്തിനകം പുറത്തിറക്കും. ഇതില്‍ ഇഷ്ടമുള്ള കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ സാധിക്കും. അഫിലിയേഷന്‍ രേഖകളിലെ തിരിമറിയുമായി ബന്ധപ്പെട്ടാണ് കോളജിനു സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനമായത്. അഫിലിയേഷന്‍ രേഖകളില്‍ തിരിമറി കാണിച്ചതിനാണ് നടപടി.












Click it and Unblock the Notifications