Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേസ് വന്നപ്പോൾ വേദനിച്ചുവല്ലേ?'; സ്പീക്കർക്കെതിരെ ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടോണി ജോപ്പൻ

തിരുവനന്തപുരം; സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പിൻ. സോളാർ കേസുമായി ബന്ധപ്പെട്ട് ചാനലിരുന്ന് തന്നേയും തന്റെ കുടുംബത്തെയും എന്തിനായിരുന്നു ആക്ഷേപിച്ചതെന്ന് ടോണി ചോദിക്കുന്നു. ഇപ്പോൾ ഒരു കേസ് വന്നപ്പോൾ അങ്ങേക്ക് വേദനിച്ചു അല്ലേ. കോടതിയിലിരിക്കുന്ന കേസായതിനാൽ ഇപ്പോൾ ഒന്നും പറയാൻ ഇല്ലെന്നും ദൈവം എന്നൊരു മഹാശക്തി ഉണ്ടെന്നും അതിനെ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലെന്നാണ് പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

ബഹുമാനപെട്ട സ്പീക്കർ സർ, അങ്ങയോടു ഒരു ചോദ്യം? എന്തിനായിരുന്നു അങ്ങ് സോളാർ കേസ് ഉണ്ടായ സമയത്ത് ചാനലുകളിൽ വന്നിരുന്നു എന്നെയും എന്റെ കുടുംബത്തെയും അടച്ചു ആക്ഷേപിച്ചത്? ഇപ്പോൾ ഒരു കേസ് വന്നപ്പോൾ അത് അങ്ങേക്ക് നേരെ വന്നപ്പോൾ അങ്ങേക്ക് വേദനിച്ചു അല്ലെ? (അങ്ങേയ്ക്ക് ഇതുമായി ബന്ധം ഉണ്ടോ ഇല്ലിയോ എന്ന് എനിക്കറിയില്ല )ഇതാണ് സർ എല്ലാവരുടെയും കാര്യം.

speaker

Recommended Video

cmsvideo
    Kerala Gold Smuggling Case; UAE Consulate Attache's Gunman is Missing | Oneindia Malayalam

    ഒരു സ്ത്രീയെ ഫോൺ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാൻ ചെയ്തു എന്ന് പറയുന്ന കുറ്റം. അതിന്റെ പേരിൽ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആർക്ക് മാറ്റാൻ കഴിയും സർ? @ ഇനി കേസിലേക്ക് വരാം. അങ്ങ് ഉൾപ്പടെ എല്ലാരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്? അന്ന് എന്ത് നടപടി എടുത്ത് എന്ന്.

    @ 2013 ജൂൺ 10ന് സോളാർ കേസ് വരുന്നു. ജൂൺ 13 ന് ഞാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന് എന്റെ രാജിക്കത്തു ഞാൻ കൊടുക്കുന്നു. ജൂൺ 15നു എന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. (ആർക്കെങ്കിലും സംശയം ഉണ്ടങ്കിൽ പൊതു ഭരണ വകുപ്പിൽ അതിന്റ കോപ്പി കിട്ടും ) അന്ന് മുതൽ ഈ നിമിഷം വരെ ജീവിക്കാനായി കഷ്ടപ്പെടുകയാണ് ഞാനും എന്റെ കുടുംബവും അങ്ങേക്ക് അറിയാമോ. അങ്ങനെ 67 ദിവസം ഞാൻ ജയിലിൽ കിടന്നപ്പോഴും എന്നെ സഹായിക്കാൻ ഒരു പാർട്ടിക്കാരനെയും ഞാൻ കണ്ടില്ല എന്റെ കുടുംബം അല്ലാതെ.

    ഞാൻ ഈ എഴുതുന്നത് 7 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നെയും എന്റെ കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങൾ ഇപ്പോഴും?കോടതിയിൽ കിടക്കുന്ന കേസ് ആയതു കൊണ്ട് എനിക്കു കൂടുതൽ ഒന്നും പറയാനില്ല. ബാക്കി കാര്യങ്ങൾ ബഹുമാനപെട്ട കോടതി തീരുമാനിക്കട്ടെ.ദൈവം എന്നൊരു മഹാശക്തി ഉണ്ട് അതിനെ ആർക്കും വിസ്മരിക്കാൻ കഴിയില്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.( ഒരുപാട് എഴുതണം എന്നുണ്ട്.എഴുതാൻ പറ്റുന്നില്ല. ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ ).

    ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി എയർ
    ഇന്ത്യയിലെ 250 കാഷ്വൽ തൊഴിലാളികൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ ഇടപെട്ട് തങ്ങൾക്ക് ജോലിയും വേതനവും ഉറപ്പുവരുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+