ടൂള്‍കിറ്റ് കേസ്; കോടതി ജാമ്യം അനുവദിച്ച ദിഷ രവി ജയില്‍ മോചിതയായി
ദില്ലി: ടൂള്‍കിറ്റ് കേസില്‍ ദില്ലി പോലീസ് അറസ്റ്റ് ചെയ്ത ദിഷ രവി ജയില്‍ മോചിതയായി. ഇന്നലെ കോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് ദിഷ തിഹാര്‍ ജയിലില്‍ നിന്നും മോചിതയായത്. കേസിലെ മറ്റ് പ്രതികളായ ശാന്തനു മുളുകിന്റെയും നികിത ജേക്കബിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നീതിക്കായുളള പോരാട്ടില്‍ യുവത്വത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് ദിഷയുടെ അമ്മ മഞ്ചുള നഞ്ജയ്യ പറഞ്ഞു.
കേസില്‍ അറസ്റ്റിലായി പത്ത് ദിവസത്തിന് ശേഷമാണ് ദിഷ രവിക്ക് ജാമ്യം ലഭിക്കുന്നത്. ദില്ലി പാട്യാല ഹൈക്കോടതിയാണ് ഇന്നലെ ദിഷക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഫെബ്രുവരി 13നാണ് ബംഗളൂരുവിലെത്തി ദില്ലി പോലീസ് ദിഷയെ അറസ്റ്റ് ചെയ്തത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു ദില്ലി പോലീസിന്റെ വാദം.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഭഗത് സിങ്ങിന്റെ കുടുംബവും, ചിത്രങ്ങള്‍

എന്നാല്‍ ഇരു വിഭാഗങ്ങളുടേയും വാദം കേട്ട ദില്ലി പാട്യാല ഹൗസ് കോടതി ദിഷക്കെതിരെ എന്തു തെളിവുകളാണ് ഉള്ളതെന്ന് ദില്ലി പോലീസിനോട് ചോദിച്ചു. അവ്യക്തവും , അപര്യാപ്തവുമായ തെളിവുകള്‍ പരിശോധിക്കുമ്പോള്‍, മുന്‍കാലത്ത് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലാത്ത 22കാരിയായ പെണ്‍കുട്ടിക്ക് നിയമവിധേയമായി ജാമ്യം അനുവദിക്കാതിരിക്കാന്‍ പ്രത്യക്ഷമായ കാരണങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
ദിഷ രവിക്ക് സിഖ് തീവ്രവാദ സംഘവുമായി ബന്ധമുണ്ടെന്നതിന് ഒരു തെളിവും ഹാജരാക്കാന്‍ സാദിച്ചിട്ടില്ല, വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതും, നിരുപദ്രവപരമായ ഒരു ടൂള്‍കിറ്റിന്റെ എഡിറ്ററാകുന്നതും ഒരു കുറ്റമായി കാണുവാന്‍ സാധിക്കില്ല, എന്തെങ്കിലും വിഘടനവാദം ആശയം പിന്തുടരുന്ന വ്യക്തിയാണ് ദിഷ എന്നതിന് രേഖകള്‍ ഒന്നും ഇല്ല, മുന്‍ധാരണകള്‍ വച്ച് ഒരു പൗരന്റെ സ്വാതന്ത്ര്യത്തില്‍ എന്തെങ്കിലും തടസം സൃഷ്ടിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കില്ല, ജനങ്ങളുടെ മനസാക്ഷി സൂക്ഷിപ്പുകാരാണ് സര്‍ക്കാര്‍, അതിനാല്‍ തന്നെ എന്തെങ്കിലും നയത്തില്‍ അഭിപ്രായ വ്യത്യാസമെണ്ടെന്ന പേരില്‍ അവരെ ജയിലിലാക്കുവാന്‍ സാധിക്കില്ല എന്നിങ്ങനെയായിരുന്നു കേസില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍.
Recommended Video
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications