സുധാകരനെതിരെ നടക്കുന്ന സംഘടിത ആക്രമണത്തിന് പിന്നിൽ ഉന്നത സിപിഎം ഗൂഡാലോചന: കെസി വേണുഗോപാല്‍
തിരുവനനന്തപുരം: ഇടുക്കി സംഭവത്തിന്റെ പേരിൽ കെ സുധാകരനെതിരെ നടക്കുന്ന സംഘടിതമായ ആക്രമണത്തിന് പിന്നിൽ ഉന്നത സി പി എം നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സുധാകരനെ വ്യക്തിഹത്യ ചെയ്യാനും കോൺഗ്രസ് പാർട്ടിയെ സമൂഹ മധ്യത്തിൽ തരം താഴ്ത്തികെട്ടാനും സി പി എമ്മിന്റെ ഉന്നത നേതാക്കളടക്കം നടത്തുന്ന ആസൂത്രിത ശ്രമം ആടിനെ പട്ടിയാക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിൻറെ മൊത്തക്കച്ചവടക്കാരാണ് ഇപ്പോൾ കോൺഗ്രസിനെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുന്നയിക്കുന്നത്. കണ്ണൂരിലെ സി പി എമ്മിന്റെ കണ്ണിലെ കരടായ കെ സുധാകരനെ ആക്രമിക്കാൻ തക്കം പാർത്തിരുന്നവർ വീണുകിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ഇപ്പോൾ നടക്കുന്ന ആക്രമണം. സുധാകരനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ല.

ആക്രമരാഷ്ട്രീയത്തിൻറെ പേരിൽ കോൺഗ്രസിനെ വിമർശിക്കാൻ സി പി എമ്മിന് യാതൊരു ധാർമികമായ അവകാശവുമില്ല. ഇടുക്കി കൊലപാതകത്തെ കോൺഗ്രസ് അപലപിക്കുകയൂം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നും പാർട്ടി ഇന്നലെ തന്നെ ആവശ്യപ്പെട്ടതാണ്. ഒരു തരത്തിലുള്ള ആക്രമ സംഭവങ്ങളെയും കോൺഗ്രസ് ന്യായീകരിക്കുന്നില്ല.
എതിരാളികളെ വകവരുത്തുന്ന രാഷ്ട്രീയം ഞങ്ങളുടെ രീതിയല്ല. സുധാകരനെ വ്യക്തിഹത്യ ചെയ്യാനും കോൺഗ്രസ് പാർട്ടിയെ സമൂഹ മധ്യത്തിൽ തരം താഴ്ത്തികെട്ടാനും സി പി എമ്മിന്റെ ഉന്നത നേതാക്കളടക്കം നടത്തുന്ന ആസൂത്രിത ശ്രമം ആടിനെ പട്ടിയാക്കുന്നതിനു തുല്യമാണ്. കൊലപാതകികളുടെ പാർട്ടിയെന്ന വിശേഷണം സി പി എമ്മിന് കേരള സമൂഹം മുൻപേ ചാർത്തികൊടുത്തിട്ടുള്ളതാണ്. അത് കോൺഗ്രസിന് മേൽ ചാരിവെച്ചു രക്ഷപെടാൻ അവർ നടത്തുന്ന ഈ ശ്രമങ്ങളെ ജനം തിരിച്ചറിയും.
കഴിഞ്ഞ കാലങ്ങളിൽ നിരവധി കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേരളത്തിൽ അങ്ങോളമിങ്ങോളം കൊന്നുതള്ളിയ പാർട്ടി പ്രവർത്തകരെ നിയമപരമായും രാഷ്ട്രീയമായും സംരക്ഷിക്കുകയും അവർക്കു വേണ്ടി സർക്കാർ ചിലവിൽ പോലും കേസ് നടത്തിയും കൊലപാതകരാഷ്ട്രീയത്തെ ചേർത്തുപിടിക്കുന്ന സി പി എം ഇടുക്കിയിൽ നടന്ന വിദ്യാർഥിസംഘട്ടനത്തിൽ പോലും കെ പി സി സി പ്രസിഡന്റിന് പങ്കുണ്ടെന്നു പറയുന്നത് അങ്ങേയറ്റത്തെ രാഷ്ട്രീയ പാപ്പരത്തമാണ് - കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications