എന്തൊരു കൊള്ള, കണ്ണില്‍ ചോരയില്ലാത്ത ഭരണം; വാക്‌സിന്‍ വില കൂടുതല്‍ ഇന്ത്യയിലെന്ന് എംബി രാജേഷ്
കൊച്ചി: ഇന്ത്യയില്‍ കൊറോണ വാക്‌സിന്‍ വില വളരെ കൂടുതലാണെന്ന് സിപിഎം നേതാവ് എംബി രാജേഷ്. വിവിധ വാക്‌സിനുകളുടെ വില സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 600 രൂപയ്ക്കാണ് ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ നല്‍കുക. ഇന്ത്യയില്‍ എട്ട് ഡോളര്‍ വരുമ്പോള്‍ ബംഗ്ലാദേശിലും അമേരിക്കയിലും അതിന്റെ പകുതി മാത്രമേ വരുന്നുള്ളൂ എന്ന് രാജേഷ് പറയുന്നു. കൂടിയ വില വാങ്ങുന്ന ഇന്ത്യയിലേത് എന്തൊരു കൊള്ളയാണെന്നും രാജേഷ് ചോദിക്കുന്നു. കൂടിയ വില ഈടാക്കുന്നതിനെ ന്യായീകരിക്കുന്നവരെയും അദ്ദേഹം വിമര്‍ശിച്ചു. രാജേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍
ഭാരത് ബയോട്ടെക് കോവാക്‌സിന്റെ വില പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 600 !
ഒന്നാമത്തെ ചിത്രത്തില്‍ കോവ ഷീല്‍ഡിന്റെ വിലയാണ്. ഇന്ത്യയിലെ വിലയുടെ ( 600/8 ഡോളര്‍) പകുതിയാണ് ബംഗ്ലാദേശിലും അമേരിക്കയിലും. അതിലും താഴെയാണ് യു.കെയിലും ബ്രസീലിലും.ഇന്ത്യയിലേതിന്റെ നാലിലൊന്നേയുള്ളൂ യൂറോപ്യന്‍ യൂണിയനില്‍. ലോകത്തേറ്റവും കൂടിയ വില ഇന്ത്യയില്‍.എന്തൊരു കൊള്ള ! എന്തൊരു കണ്ണില്‍ ചോരയില്ലാത്ത ഭരണം!
എന്നിട്ട് അതിനെയും ന്യായീകരിക്കുന്നു ഭക്തജന സംഘം. വസ്തുത പറയുന്നവരെ തെറി വിളിക്കുന്നു. അവരോ അവര്‍ക്ക് വേണ്ടപ്പെട്ടവരോ ശ്വാസം കിട്ടാതെ കിടക്കുന്ന അവസ്ഥ വന്നാലും ന്യായീകരിക്കുമോ? കേരളത്തില്‍ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് ഇവിടിരുന്നുള്ള തെറി വിളി. കേരളമായതുകൊണ്ടാണ് ഭക്തര്‍ക്ക് തെറി വിളിക്കാനുള്ള ശ്വാസം ബാക്കിയുള്ളത് എന്നോര്‍മ്മിക്കുന്നതു നന്നാവും.
മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications