കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിലെ അടിമപ്പണി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്! എല്ലാം ദൗർഭാഗ്യകരം...

ഏതെങ്കിലും ഉദ്യോഗസ്ഥൻ മനുഷ്യാവകാശ ലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കും.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര ഉന്നതൻ ആയാലും നടപടി സ്വീകരിക്കുമെന്നും, അച്ചടക്കത്തിന്റെ പേരിൽ ഒരു മനുഷ്യാവകാശ ലംഘനവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ കെഎസ് ശബരീനാഥന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

pinarayi

പോലീസ് സേനയിൽ ബ്രിട്ടീഷ് ഭരണകാലത്തെ ജീർണത തുടരുന്നത് ദൗർഭാഗ്യകരമാണ്. പോലീസിലെ അടിമപ്പണിയെ സംബന്ധിച്ച് വിശദമായി അന്വേഷിക്കും. ഏതെങ്കിലും ഉദ്യോഗസ്ഥൻ മനുഷ്യാവകാശ ലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കും-മുഖ്യമന്ത്രി പറഞ്ഞു.

അടുക്കള മാലിന്യം വഴിയിൽ തള്ളണം, കുളിക്കാൻ വെള്ളം എത്തിക്കണം! വനിതാ ഐപിഎസ് ഓഫീസർക്കെതിരെയും പരാതി...അടുക്കള മാലിന്യം വഴിയിൽ തള്ളണം, കുളിക്കാൻ വെള്ളം എത്തിക്കണം! വനിതാ ഐപിഎസ് ഓഫീസർക്കെതിരെയും പരാതി...

എഡിജിപി സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ചെന്ന വാർത്ത പുറത്തുവന്നതോടെയാണ് പോലീസ് സേനയിലെ ദാസ്യപ്പണിയെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഇതിനുപിന്നാലെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സമാന പരാതി ഉയർന്നു. പല ഉന്നത ഉദ്യോഗസ്ഥരും ക്യാമ്പ് ഫോളോവേഴ്സിനെ ഉപയോഗിച്ച് വീട്ടുപണി ചെയ്യിക്കുന്നതായുള്ള തെളിവുകളും പുറത്തുവന്നു. സംഭവം വൻ വിവാദമായതോടെ ഡിജിപിയും മുഖ്യമന്ത്രിയും കർശന നടപടിക്ക് നിർദേശം നൽകി. ഇതിനെ തുടർന്ന് എഡിജിപി സുധേഷ് കുമാറിന് സ്ഥാനചലനമുണ്ടായി.

English summary
torturing in police department; chief minister pinarayi replies in assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X