കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിഥിയം ബാറ്ററി കേരളത്തിന്, സാങ്കേതിക വിദ്യ കൈമാറാമെന്ന് തോഷിബ, താൽപര്യപത്രം ഒപ്പിട്ടു

Google Oneindia Malayalam News

ടോക്കിയോ: ഇലക്ട്രിക് വാനഹ രംഗത്ത് കേരളവുമായി സഹകരിക്കുന്നതിന് തോഷിബ കമ്പനിയുമായി താൽപര്യപത്രം ഒപ്പുവച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇലക്ട്രിക് വാഹന രംഗത്ത് വൻകുതിപ്പ് ഉണ്ടാക്കാൻ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകാമെന്നാണ് തോഷിബ കമ്പനിയുടെ വാഗ്ദാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ടോക്കിയോയിൽ നടത്തിയ ചർച്ചകളിലാണ് ലോകപ്രശസ്ത ബാറ്ററി നിർമ്മാണ കമ്പനി കേരളത്തെ സഹായിക്കാനുള്ള താത്പര്യപത്രം ഒപ്പിട്ടത്.

യൂണിവേഴ്സിറ്റി കോളേജ്: കെ എസ് യു പ്രവര്‍ത്തകന് എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി, ദൃശ്യങ്ങള്‍ പുറത്ത്യൂണിവേഴ്സിറ്റി കോളേജ്: കെ എസ് യു പ്രവര്‍ത്തകന് എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി, ദൃശ്യങ്ങള്‍ പുറത്ത്

നവംബർ 24ന് ജപ്പാനിലെത്തിയ മുഖ്യമന്ത്രിയും സംഘവും നവംബർ 30 വരെ ജപ്പാനിൽ സന്ദർശനം തുടരും. കേരളത്തിലേത് നിക്ഷേപ സൗഹൃദ അന്തരീക്ഷമാണെന്നും ഉൽപ്പാദന മേഖല, വിനോദ സഞ്ചാര മേഖല, വിവര സാങ്കേതിക വിദ്യ, ബയോ ടെക്നോളജി, കാർഷികാനുബന്ധ വ്യവസായങ്ങൾ, വിനോദ സഞ്ചാര മേഖല തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളിൽ ഉൾപ്പെടെ കേരളത്തിൽ മികച്ച സാധ്യതകളാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

cm

ജാപ്പനീസ് വിദേശകാര്യ ട്രേഡ് ഓർഗനൈസേഷൻ കേരളത്തിൽ ഒരു ഓഫീസ് തുടങ്ങണം എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മന്ത്രിമാരായ ഇപി ജയരാജൻ, എകെ ശശീന്ദ്രൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വികെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ജപ്പാനിലെ മന്ത്രിമാരുമായി മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തുന്നുണ്ട്. എൽജി, സാംസങ്, ഹ്യുണ്ടായ് ആഗോള കമ്പനികളുടെ തലവന്മാരുമായും ചർച്ചയുണ്ട്.

English summary
Toshiba signed EOI with kerala government for making Lithium ion batteries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X