Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് ആശ്വാസം, പുതിയ ഒരു ഹോട്ടസ്‌പോട്ട് മാത്രം; സംസ്ഥാനത്ത് ആകെ 111 ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട്‌സ്‌പോട്ട് മാത്രം. പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും) പുതിയ ഹോട്ട് സ്പോട്ട്. അതേസമയം 4 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 3, 4, 5, 6), ചാവക്കാട് മുന്‍സിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയേയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 111 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

kerala

ഇതിനിടെ, സംസ്ഥാനത്ത് ഞായരാഴ്ചകളില്‍ നടപ്പിലാക്കിയിരുന്നു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. സാധാരണ ദിവസങ്ങളില്‍ അനുവദിച്ച എല്ലാ പ്രവര്‍ത്തനങ്ങളും ഇനി ഞായറാഴ്ചയും അനുമതിയുണ്ടാകും. പരീക്ഷകള്‍ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. ഇതോടൊപ്പം മദ്യശാലകള്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിരുന്നു.

സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തിയാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ ഇളവ് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. നാളെ എല്ലാ മദ്യശാലകളും തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ഇതോടെ ബെവ്ക്യൂ ആപ്പില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ആഴ്ച നല്‍കിയ ളവ് പരിശോധിച്ചശേഷമാണ് ഇനി അങ്ങോട്ടുള്ള ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണിലും മറ്റ് തീവ്രബാധിത മേഖലകളിലും ഇളവുകള്‍ ബാധകമല്ല. ഇവിടങ്ങളില്‍ എല്ലാ ജാഗ്രത നിര്‍ദ്ദേശങ്ങളും അതേ പോലെ തുടരുമെന്നും ഒരു വിട്ടുവീഴ്ചയും ഇനി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ പാലിക്കുന്ന എല്ലാ ജാഗ്രത നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+