കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്വത്ത് വിവരങ്ങൾ പുറത്ത്.. പിണറായി വിജയന്റെ സമ്പാദ്യം ഇതാണ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന കാലത്തേ മാധ്യമങ്ങളുടെ പ്രിയപ്പെട്ട ഇരയായിരുന്നു. ലാവലിന്‍ കേസില്‍ പിണറായി കോടികളുടെ അഴിമതി നടത്തിയെന്നും അഴിമതിപ്പണം കൊണ്ട് സിംഗപ്പൂരില്‍ കമല ഇന്റര്‍നാഷണല്‍ കെട്ടിപ്പൊക്കിയെന്നും കോടികള്‍ ചെലവിട്ട് പിണറായിയില്‍ കൊട്ടാര സദൃശ്യമായ വീടുണ്ടാക്കിയെന്നും കഥകള്‍ പരന്നിരുന്നു.

പിണറായി വിജയന്റെ വീട് എന്ന പേരില്‍ കൊട്ടാരം പോലൊരു വീടിന്റെ ചിത്രമടക്കം മാധ്യമങ്ങളില്‍ പറന്ന് നടന്നിരുന്നു. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങള്‍ എന്തൊക്കെയാണ്? പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടേതോ? അറിയാം..

സ്വത്ത് വിവരങ്ങൾ പുറത്ത്

സ്വത്ത് വിവരങ്ങൾ പുറത്ത്

മന്ത്രിസഭാ തീരുമാന പ്രകാരമാണ് പിണറായി വിജയന്‍ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും സ്വത്ത് വെളിപ്പെടുത്തിയത്. കയ്യിലുള്ള പണമെത്ര, നിക്ഷേപം എത്ര, വാഹനങ്ങള്‍, സ്വര്‍ണം തുടങ്ങി എല്ലാ വിവരങ്ങളും വെളിപ്പെടുത്തിസര്‍ക്കാര്‍ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മാസവരുമാനം 79,354 രൂപയാണ്. 2.20 ലക്ഷത്തിന്റെ സ്വര്‍ണം മുഖ്യമന്ത്രിക്കുണ്ട്. നിക്ഷേപമായി 22.7 ലക്ഷവും 95.5 സെന്റ് ഭൂമിയും പിണറായിക്കുണ്ട്.

സ്വന്തം വാഹനമില്ല

സ്വന്തം വാഹനമില്ല

പിണറായിയുടെ വീട്ടിലെ ടിവിയും റഫ്രിജറേറ്ററും അടക്കമുള്ള ഗൃഹോപകരങ്ങള്‍ വാങ്ങിയത് ഭാര്യയുടെ ശമ്പളം ഉപയോഗിച്ചാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സ്വന്തമായി വാഹനമില്ല. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിക്ക് കൈവശം 10,000 രൂപയാണ് ഉണ്ടായിരുന്നത് എങ്കില്‍ ഇത്തവണ അത് 12,000 രൂപയായി ഉയര്‍ന്നിട്ടുണ്ട്. മൂന്നിടത്തായാണ് ഒരേക്കറിനടുത്ത് പിണറായിക്ക് ഭൂമിയുള്ളത്.

ഭൂമിയോ സ്വർണമോ ഇല്ല

ഭൂമിയോ സ്വർണമോ ഇല്ല

അതേസമയം കേരളത്തിന്റെ ധനകാര്യ മന്ത്രിയായ തോമസ് ഐസകിന് സ്വന്തമായി ഒരു തുണ്ട് ഭൂമിയോ ഒരു തരി സ്വര്‍ണമോ ഇല്ല. ബാങ്കിലുള്ളത് വെറും 1 ലക്ഷത്തി നാല്‍പ്പതിനായിരം രൂപ മാത്രം. മാസവരുമാനും 55012 രൂപയും. മന്ത്രിമാരുടെ കൂട്ടത്തിലെ കോടിപതി സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എകെ ബാലനാണ്. 2.35 കോടിയുടെ നിക്ഷേപം ബാലനുണ്ട്.

കോടിപതി ബാലൻ

കോടിപതി ബാലൻ

ഭാര്യ ഡോ. പികെ ജമീലയുടെ പേരിലെ നിക്ഷേപങ്ങളാണ് എകെ ബാലനെ കോടിപതിയാക്കിയത്. ആരോഗ്യ ഡയറക്ടറായി വിരമിച്ചതാണ് മന്ത്രിയുടെ ഭാര്യ. മാസവരുമാനത്തിലും മന്ത്രിമാരുടെ കൂട്ടത്തില്‍ ബാലന്‍ തന്നെയാണ് മുന്നില്‍. 2.17 ലക്ഷമാണ് മാസവരുമാനം. 11 ലക്ഷത്തിന്റെ സ്വര്‍ണവും 27.90 സെന്റ് ഭൂമിയും മന്ത്രി ബാലന് സ്വന്തമായിട്ടുണ്ട്.

ടിവിയില്ലാത്ത തൊഴിൽ മന്ത്രി

ടിവിയില്ലാത്ത തൊഴിൽ മന്ത്രി

സ്വന്തമായി ഒരു ടിവി പോലും ഇല്ലാത്ത മന്ത്രിയാണ് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. എംഎല്‍എമാരുടെ ശമ്പളമായി കൈപ്പറ്റുന്ന 55.012 രൂപയാണ് മാസവരുമാനം. 2.98 ലക്ഷത്തിന്റെ നിക്ഷേപമുള്ള മന്ത്രിക്ക് സ്വര്‍ണമില്ല. എന്നാല്‍ 26 സെന്റിന്റെ ഭൂമി സ്വന്തമായുണ്ട്. മന്ത്രി കെടി ജലീലിനും സ്വന്തമായി സ്വര്‍ണമില്ല. മാസവരുമാനം എംഎല്‍എയുടെ ശമ്പളം മാത്രം.

സ്വർണമില്ലാത്ത ജലീൽ

സ്വർണമില്ലാത്ത ജലീൽ

ജലീലിന് 16.5 സെന്റ് ഭൂമിയും 21.19 ലക്ഷം രൂപ നിക്ഷേപവും ഉണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും മാസവരുമാനം ശമ്പളം മാത്രമാണ്. എന്നാല്‍ 40.55 ലക്ഷത്തിന്റെ നിക്ഷേപം മന്ത്രിക്കുണ്ട്. 5.50 ലക്ഷത്തിന്റെ സ്വര്‍ണവും 64 സെന്റ് ഭൂമിയും മന്ത്രിക്ക് സ്വന്തമായിട്ടുണ്ട്. വ്യവസായ മന്ത്രി എസി മൊയ്തീന് 55.012 തന്നെ മാസവരുമാനം.

സുധാകരന് ലക്ഷം വരുമാനം

സുധാകരന് ലക്ഷം വരുമാനം

എന്നാല്‍ 2.50 ലക്ഷത്തിന്റെ സ്വര്‍ണവും 6.38 ലക്ഷത്തിന്റെ നിക്ഷേപവും 33 സെന്റ് ഭൂമിയും മന്ത്രിക്കുണ്ട്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് മാസത്തില്‍ 1.15 ലക്ഷമാണ് വരുമാനം. 5.55 ലക്ഷത്തിന്റെ സ്വര്‍ണവും 15. 48 ലക്ഷത്തിന്റെ നിക്ഷേപവും 1.34 ഏക്കര്‍ ഭൂമിയും മന്ത്രിക്കുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് 49 സെന്റ് ഭൂമിയേ ഉള്ളൂ. എന്നാല്‍ 3.33 ലക്ഷത്തിന്റെ സ്വര്‍ണം മന്ത്രിക്കുണ്ട്.

ശൈലജയ്ക്ക് നിക്ഷേപം 20 ലക്ഷം

ശൈലജയ്ക്ക് നിക്ഷേപം 20 ലക്ഷം

സുധാകരന്റെ മാസവരുമാനം 98.640 രൂപയാണ്. നിക്ഷേപമാകട്ടെ 20 ലക്ഷം രൂപയും. ആരോഗ്യമന്ത്രി കെക ശൈലജയ്ക്ക് മാസത്തില്‍ 59273 രൂപ വരുമാനവും 1.67 ലക്ഷത്തിന്റെ സ്വര്‍ണവും 5.39 ലക്ഷത്തിന്റെ നിക്ഷേപവും 2.09 ഏക്കര്‍ ഭൂമിയുമാണ് സമ്പാദ്യമായിട്ടുള്ളത്. വൈദ്യുതി മന്ത്രി എംഎം മണിക്ക് സ്വന്തമായി 84 സെന്റ് ഭൂമിയുണ്ട്. 62.243 ലക്ഷത്തിന്റെ സമ്പാദ്യവും മണിക്കുണ്ട്.

മണിയാശാനും പിന്നിലല്ല

മണിയാശാനും പിന്നിലല്ല

മണിയാശാന് സ്വന്തമായുള്ള സ്വര്‍ണം 1.55 ലക്ഷം വിലവരുന്നതാണ്. മന്ത്രിയുടെ മാസവരുമാനം 58345 രൂപയും. ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയ്ക്ക് നിക്ഷേപമായുള്ളത് 2.41 ലക്ഷം രൂപ മാത്രമാണ്. സ്വന്തമായി 60 സെന്റ് ഭൂമിയും 1.77 ലക്ഷത്തിന്റെ സ്വര്‍ണവുമുള്ള മെഴ്‌സിക്കുട്ടിയമ്മയുടെ മാസവരുമാനം എംഎല്‍എ ശമ്പളമായ 55012 രൂപയാണ്. ഭക്ഷ്യമന്ത്രി പി തിലോത്തമന് 1.05 ലക്ഷം മാസവരുമാനുണ്ട്. 21 സെന്റ് ഭൂമിയും.

സിപിഐ മന്ത്രിമാർ

സിപിഐ മന്ത്രിമാർ

4.18 ലക്ഷത്തിന്റെ ഭൂമിയും നിക്ഷേപമായി 4.27 ലക്ഷവും തിലോത്തമനുണ്ട്. മന്ത്രിമാരായ ഇ ചന്ദ്രശേഖരനും കെ രാജുവും വിഎസ് സുനില്‍ കുമാറും മാസവരുമാനമായി എംഎല്‍എമാരുടെ ശമ്പളമായ 55012 രൂപയുള്ളവരാണ്. റവന്യൂമന്ത്രിക്ക് 3.77 ലക്ഷത്തിന്റെ സ്വര്‍ണവും 41 സെന്റ് ഭൂമിയും 10.44 ലക്ഷം നിക്ഷേപവും ഉണ്ട്. വനംമന്ത്രിക്ക് സ്വന്തമായുള്ള ഭൂമി 1.52 ഏക്കറാണ്. 31.58 ലക്ഷം നിക്ഷേപവും 1.55ലക്ഷത്തിന്റെ സ്വര്‍ണവുമുണ്ട്.

7 ലക്ഷത്തിന്റെ സ്വർണം

7 ലക്ഷത്തിന്റെ സ്വർണം

കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിന്റെ സമ്പാദ്യം 2.83 ലക്ഷത്തിന്റെ സ്വര്‍ണവും 95.589 ബാങ്ക് ബാലന്‍സും 29 സെന്റ് ഭൂമിയുമാണ്. ഗതാഗത മന്ത്രി എകെ ശശീന്ദ്രനും മാത്യു ടി തോമസിനും ശമ്പളം മാത്രമാണ് മാസവരുമാനം. ശശീന്ദ്രന് 2.80 ഏക്കര്‍ ഭൂമിയും 7.10 ലക്ഷത്തിന്റെ സ്വര്‍ണവും 71.16 ലക്ഷത്തിന്റെ നിക്ഷേപവും ഉണ്ട്. മാത്യു ടി തോമസിന് 4.84 ലക്ഷത്തിന്റെ സ്വര്‍ണവും 38.32 ലക്ഷത്തിന്റെ നിക്ഷേപവും 1.28 ഏക്കര്‍ ഭൂമിയുമുണ്ട്.

വാഹനമുള്ളവരും ഇല്ലാത്തവരും

വാഹനമുള്ളവരും ഇല്ലാത്തവരും

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മാസവരുമാനം 96.512 രൂപയും ഭൂമി 83 സെന്റും 99.000 രൂപയുടെ സ്വര്‍ണവുമാണ് ഉള്ളത്. മുഖ്യമന്ത്രി, ജി സുധാകരന്‍, എംഎം മണി, ടിപി രാമകൃഷ്ണന്‍, പി തിലോത്തമന്‍ എന്നിവര്‍ക്ക് സ്വന്തമായി വാഹനമില്ല. മാത്യു ടി തോമസ് , കെ രാജു എന്നിവര്‍ക്ക് മൂന്ന് വാഹനം സ്വന്തമായുണ്ട്. മറ്റുള്ള മന്ത്രിമാര്‍ക്ക് ഓരോ വാഹനം വീതവുമുണ്ട് എന്നാണ് കണക്കുകള്‍.

English summary
Asset details of Kerala Chief Minister and other ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X