കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെവ് ക്യൂ ആപ്പ് സര്‍വ്വത്ര ഗുലുമാല്‍! ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ല, ആപ്പ് കിട്ടിയവര്‍ക്ക് ഒടിപി ഇല്ല

Google Oneindia Malayalam News

തിരുവനന്തപുരം: മദ്യവിതരണത്തിന് വേണ്ടിയുണ്ടാക്കിയ ബെവ് ക്യൂ ആപ്പിനെതിരെ സര്‍വ്വത്ര പരാതികള്‍. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് പ്ലേ സ്റ്റോറില്‍ ആപ്പ് എത്തിയത്. വൈകിട്ട് 5 മണിക്ക് എത്തുമെന്ന് അറിയിച്ച ബെവ് ക്യൂ എത്തുന്നത് രാത്രി 11 മണിയോടെ. അതോടെ വ്യാപകമായി പരാതികളും ഉയര്‍ന്നു.

പ്ലേ സ്റ്റോറില്‍ ആപ്പ് എത്തിയെങ്കിലും പലര്‍ക്കും അത് സെര്‍ച്ചില്‍ ലഭ്യമാകുന്നുണ്ടായിരുന്നില്ല. നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജി പുറത്ത് വിട്ട ലിങ്ക് വഴിയാണ് പലരും ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. അതുകൊണ്ടും തീര്‍ന്നില്ല പ്രശ്‌നങ്ങള്‍. ആപ്പ് കിട്ടിയ പലര്‍ക്കും രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുന്നില്ല. രജിസ്‌ട്രേഷന്‍ ചെയ്തവര്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഒടിപി കിട്ടിയില്ല എന്നിങ്ങനെയുളള പരാതികളാണ് ഉയരുന്നത്.

bevq

രാവിലെ 9 മണിക്ക് തന്നെ സംസ്ഥാനത്തെ ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ തുറന്ന് വില്‍പന ആരംഭിച്ചിട്ടുണ്ട്. പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഒരു സമയം മദ്യം വാങ്ങാന്‍ എത്തുന്നത്. ബെവ്ക്യൂ വഴിയും എസ്എംഎസ് വഴിയും ടോക്കണ്‍ എടുത്തവര്‍ക്ക് മാത്രമാണ് മദ്യവിതരണം നടത്തുന്നത്. പുതുതായി ആപ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഹാങ് ആയെന്നാണ് സംശയിക്കുന്നത്.

ഇതുവരെ മൂന്ന് ലക്ഷത്തോളം പേര്‍ ബെവ്ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. പ്ലേസ്റ്റോറില്‍ ആപ്പിന്റെ കമന്റ് ബോക്‌സില്‍ നിറയെ ആളുകളുടെ പ്രതിഷേധവും അമര്‍ഷവും നിറയുകയാണ്. അതിനിടെ ബാറുകള്‍ക്കും ബിവറേജുകള്‍ക്കുമായുളള ഔട്ട്‌ലെറ്റ് ആപ്പിനെക്കുറിച്ചും നിരവധി ആശങ്കകളുണ്ട്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാനാകുന്നില്ല എന്നാണ് പരാതി. മാത്രമല്ല ബുക്ക് ചെയ്തവരുടെ വിവരങ്ങള്‍ അറിയാനും സാധിക്കുന്നില്ല.

Recommended Video

cmsvideo
മദ്യത്തിന്റെ വില കൂട്ടിയത് താത്കാലികം | Oneindia Malayalam

പലയിടത്തും ടോക്കണ്‍ പരിശോധിക്കാനുളള യൂസര്‍ നെയിമും പാസ്വേര്‍ഡും ലഭിച്ചിട്ടില്ല. ആപ്പില്‍ കയറി വേണം ഉപഭോക്താവിന്റെ ബാര്‍ കോഡ് സ്‌കാന്‍ ചെയ്ത് മദ്യവിതരണം നടത്താന്‍. എന്നാലിതിന് നിലവിലെ അവസ്ഥയില്‍ സാധിക്കുന്നില്ല. ടോക്കണുമായി എത്തിയവരുടെ ടോക്കണ്‍ നമ്പറും ടോക്കണിലെ സമയവും പരിശോധിച്ചാണ് ഇപ്പോള്‍ മദ്യവില്‍പന നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത്തേക്കുളള ടോക്കണ്‍ വിതരണം നിര്‍ത്തിയിരിക്കികയാണ്. ഉച്ചയ്ക്ക് ശേഷമായിരിക്കും നാളെ മദ്യം വാങ്ങുന്നവര്‍ക്കുളള ടോക്കണ്‍ വിതരണം.

കർണാടകത്തിൽ വൻ കുതിപ്പിന് കോൺഗ്രസ്, യെഡ്ഡിയെ വെല്ലുന്ന ഡികെ മാജിക്! തുടരെ ഗോളടിച്ച് കോൺഗ്രസ്!കർണാടകത്തിൽ വൻ കുതിപ്പിന് കോൺഗ്രസ്, യെഡ്ഡിയെ വെല്ലുന്ന ഡികെ മാജിക്! തുടരെ ഗോളടിച്ച് കോൺഗ്രസ്!

ഉത്ര കൊലക്കേസിൽ പുതിയ ട്വിസ്റ്റ്! അലറിക്കരഞ്ഞ് സൂരജ്, 'ഉത്രയെ കൊന്നിട്ടില്ല, പോലീസ് സമ്മതിപ്പിച്ചു'ഉത്ര കൊലക്കേസിൽ പുതിയ ട്വിസ്റ്റ്! അലറിക്കരഞ്ഞ് സൂരജ്, 'ഉത്രയെ കൊന്നിട്ടില്ല, പോലീസ് സമ്മതിപ്പിച്ചു'

ബെവ് ക്യൂ ആപ്പിന് മുൻപേ പ്ലേ സ്റ്റോറിലെത്തി വ്യാജൻ! വ്യാജനെ പൊക്കാൻ കേരള പോലീസ്ബെവ് ക്യൂ ആപ്പിന് മുൻപേ പ്ലേ സ്റ്റോറിലെത്തി വ്യാജൻ! വ്യാജനെ പൊക്കാൻ കേരള പോലീസ്

English summary
Total confusion about BevQ app
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X