അടിമുടി കൺഫ്യൂഷൻ, ഏതാണ് സ്വർണവില? വിവാഹാഭരണ സെറ്റ് മൊത്തം 5 പവനിൽ, സ്വർണ വിപണിയിൽ സംഭവിക്കുന്നത്
ഇന്നും സ്വർണ വിലയിൽ രണ്ട് തവണയാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയോടെ കൂടി. നിലവിൽ പവന് 1,12,720 രൂപയിലാണ് കച്ചവടം നടക്കുന്നത്. സ്വർണം വാങ്ങാൻ ആളുകൾ ജ്വല്ലറികളിലെത്തുന്നത് കുറഞ്ഞത് പോലെ തന്നെ വിൽക്കാൻ എത്തുന്നതും കുറഞ്ഞുവെന്ന് പറയുകയാണ് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ്.
'' നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വ്യാപാരം മന്ദഗതിയിലാണ് പോകുന്നത്. സ്വര്‍ണം വാങ്ങാനും വില്‍ക്കാനും ആളുകള്‍ എത്തുന്നത് കുറയുന്നു. പവന് വില 1 ലക്ഷം എന്നുളളത് ആളുകളുടെ മനസ്സില്‍ പതിഞ്ഞ് കഴിഞ്ഞു. അതിന് മുകളിലേക്ക് കൂടുകയാണോ കുറയുകയാണോ എന്ന് ചിന്തിക്കാന്‍ പറ്റാത്ത തരത്തിലാണ് കാര്യങ്ങള്‍. ഒരു ദിവസം കുറയുന്നു അടുത്ത ദിവസം കൂടുന്നു എന്ന അവസ്ഥയിലാണ്.
സ്വര്‍ണം വാങ്ങാനിരിക്കുന്ന ആളുകളേയും വില്‍ക്കാനിരിക്കുന്ന ആളുകളേയും ഇത് ഒരുപോലെ കണ്‍ഫ്യൂഷനിലാക്കുന്നു. അത് കാരണം ആളുകള്‍ ജ്വല്ലറികളിലേക്ക് എത്തുന്നത് അവസാനിപ്പിച്ചിരിക്കുന്നു. സ്വര്‍ണം വില്‍ക്കാനായി നിരവധി പേര്‍ അന്വേഷിച്ച് എത്തുന്നുണ്ട്.

രാവിലെ നമ്മള്‍ ഒരു വില പറയുന്നു, ഉച്ചയാകുമ്പോള്‍ വീണ്ടും വില മാറുന്നു. വില വീണ്ടും കൂടും എന്നുളള പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കുന്നു. എന്നാല്‍ അടുത്ത മാസത്തേക്ക് ഒക്കെ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ ഇപ്പോള്‍ സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. കാരണം മുന്നോട്ട് പോകുമ്പോള്‍ വീണ്ടും വില കുതിച്ചുയരുന്നതിനുളള സാധ്യതയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്.
ഇപ്പോൾ വാങ്ങണോ വിൽക്കണോ?
അതുകൊണ്ട് സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഇപ്പോള്‍ വാങ്ങുന്നതാണ് നല്ലത്. കുറഞ്ഞ് പോകുമെന്ന് കരുതി ഇരിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍ ലാഭം നോക്കി ഇരിക്കാതെ കിട്ടുന്ന ലാഭത്തിന് വാങ്ങുന്നതാണ് നല്ലത്. സ്വര്‍ണം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവരും ഇപ്പോള്‍ വില്‍ക്കുന്നത് തന്നെയാണ് നല്ലത്. പിന്നീട് ട്രെന്‍ഡ് അങ്ങോട്ടോ ഇങ്ങോട്ടോ മാറാം. എപ്പോഴൊക്കെ സ്വര്‍ണം വില കുറഞ്ഞിട്ടുണ്ടോ അതിനേക്കാള്‍ തിരിച്ച് കയറിയ ചരിത്രമാണ് ഉളളത്.
വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് അനുസരിച്ച് ഒരു പത്ത് ശതമാനം വില കൂട്ടിയിട്ടാല്‍ മാത്രമേ എന്തെങ്കിലും അവര്‍ക്ക് ലഭിക്കുകയുളളൂ. വില ഇത്രയും കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ ബിസിനസ്സ് നടക്കാത്തത് വ്യാപാരികളെ വലിയ തോതില്‍ പിന്നോട്ട് അടിക്കുകയാണ്. വാടക പ്രശ്‌നം, ശമ്പളം, ദൈനംദിന ചെലവുകള്‍, ലോണ്‍ അടവ് ഇതൊന്നും നടക്കാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് വലിയ ജ്വല്ലറികള്‍ 2 ശതമാനം ഇളവ് പോലുളള പരസ്യങ്ങളൊക്കെ പിന്‍വലിച്ചിരിക്കുന്നത്.
പുതിയ ട്രെൻഡ്
ഒരു ദിവസം പലതവണ വില മാറുന്നത് തുടരാൻ തന്നെയാണ് സാധ്യത. ഇത് വ്യാപാര മേഖലയ്ക്ക് ഗുണകരമല്ല. വിൽക്കാനുളളവരും സ്വർണം ധരിച്ച് പുറത്ത് ഇറങ്ങുന്നവരുമെല്ലാം വളരെ ശ്രദ്ധിക്കണം. എന്തായാലും വില ഉയരുമെന്നതിൽ സംശയമില്ല. വിവാഹ ആവശ്യങ്ങൾക്കായി ജ്വല്ലറി ഏജന്റുമാർ വീടുകളിലേക്ക് ചെല്ലുകയാണ്. ആ മാർക്കറ്റിംഗിൽ വിദഗ്ധരായവരാണ് വിവാഹ വിപണിയെ മുന്നോട്ട് കൊണ്ട് പോകുന്നത്. ആളുകൾ ഇപ്പോൾ കൂടുതൽ അന്വേഷിച്ച് വരുന്നത് 18 കാരറ്റ് സ്വർണവും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുമാണ്. 5 പവനിൽ തന്നെ വിവാഹ ആഭരണങ്ങൾ അന്വേഷിക്കുന്നവരുണ്ട്. അത് അറേഞ്ച് ചെയ്ത് കൊടുക്കുന്നുമുണ്ട്''.












Click it and Unblock the Notifications