കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓണറേറിയം-34,40,000 ടിഎ,ഫോൺ അങ്ങനെ എല്ലാം ചേർത്ത് ചെലവ് 53 ലക്ഷം; എന്തിനാണ് ഇങ്ങനെയൊരു വനിതാ കമ്മീഷൻ'

Google Oneindia Malayalam News

തിരുവനന്തപുരം; ഗാർഹിക പീഡനത്തെ കുറിച്ച് പരാതി നൽകിയ സ്ത്രീയോട് മോശമായ ഭാഷയിൽ പ്രതികരിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അമ്പത്തിമൂന്ന് ലക്ഷം മുടക്കി പരാതി പറയുവാൻ വിളിക്കുന്നവർക്ക് നേരെ പൊട്ടിത്തെറിക്കുവാൻ വേണ്ടി മാത്രം എന്തിനാണ് ഒരു വനിതാ കമ്മീഷനെന്ന് രാഹുൽ ചോദിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിന് ഇവർ തന്നെ ധാരാളം എന്ന ചിലരുടെ സാമാന്യവത്കരണം ശരിയല്ല. എല്ലാം കൂടി ഒന്നിച്ച് സഹിക്കണമെന്ന ആ വാദം പോലും ശരിയല്ല.ജോസഫൈൻ എന്ന വ്യക്തിയുടെ പ്രശ്നമാണ്, പാർട്ടി ഗംഭീരമായതു കൊണ്ട് അവരെ തിരുത്തും എന്ന് പറയുന്ന ന്യായീകരണ തിലകങ്ങളോട് , അതേ പാർട്ടിയാണ് അവരെ ഈ ചുമതല ഏല്പിച്ചത്. മാത്രമല്ല പാർട്ടി നയങ്ങളിൽ മാത്രം ജീവിക്കുന്ന അവരെ പാർട്ടിക്കാരിയല്ലാതെ "മാറ്റി നിർത്തുക" സാധ്യമല്ലെന്നും രാഹുൽ കുറിച്ചു. പോസ്റ്റ് വായിക്കാം

rahuljose-16

ജോസഫൈൻ ഈസ് നോട്ട് ഫൈൻ !
ഓണറേറിയം - 34,40,000
ടി. എ - 13,54,577
ടെലിഫോൺ ബില്ല് - 68,179
എക്സ്പേർട്ട് ഫി - 2,19,000
മെഡിക്കൽ റീയിമ്പേഴ്സ്മെൻ്റ് - 2,64,523
ആകെ - 53, 46, 279 രൂപ

ചുമതലയേറ്റ ദിവസം തൊട്ട് ഫെബ്രുവരി 8, 2021 വരെ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ നമ്മുടെ പൊതു ഖജനാവിൽ നിന്ന് കൈപ്പറ്റിയത് അമ്പത്തിമൂന്ന് ലക്ഷം രൂപയാണ്. ഇത് കൂടാതെയാണ് ഒരു പാഴ്സൽ ലഭിച്ചത്!
വനിതാ കമ്മീഷൻ അദ്ധ്യക്ഷ എന്ന നിലയിൽ വാളയാറിലോ, പാലത്തായിലോ അടക്കമുള്ള വിഷയങ്ങളിൽ സമൂഹത്തിനാകെ അഭിമാനമാകുന്ന എന്തെങ്കിലും ഇടപെടൽ ഉണ്ടായിട്ടില്ല. എൺപത്തിയാറ് വയസ്സുള്ള അമ്മൂമ്മ നേരിട്ട് ഹാജരാകണമെന്ന കല്പനയടക്കം എത്ര വിവാദങ്ങൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിവാദത്തിൽ കൂടിയല്ലാതെ എന്തെങ്കിലും മാതൃക പ്രവർത്തനത്തിൻ്റെ പേരിൽ ഇവരെ കുറിച്ച് ഞാൻ കേട്ടിട്ടില്ല.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

ഒരു സ്ത്രീയ്ക്ക് നീതി നിഷേധിക്കപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോഴാണ് പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസ് സ്റ്റേഷനുമുണ്ടെന്ന് പറഞ്ഞ് നാട്ടുകാരെയാകെ "ശശിയാക്കിയത് ".
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിന് ഇവർ തന്നെ ധാരാളം എന്ന ചിലരുടെ സാമാന്യവത്കരണം ശരിയല്ല. എല്ലാം കൂടി ഒന്നിച്ച് സഹിക്കണമെന്ന ആ വാദം പോലും ശരിയല്ല.
ജോസഫൈൻ എന്ന വ്യക്തിയുടെ പ്രശ്നമാണ്, പാർട്ടി ഗംഭീരമായതു കൊണ്ട് അവരെ തിരുത്തും എന്ന് പറയുന്ന ന്യായീകരണ തിലകങ്ങളോട് , അതേ പാർട്ടിയാണ് അവരെ ഈ ചുമതല ഏല്പിച്ചത്. മാത്രമല്ല പാർട്ടി നയങ്ങളിൽ മാത്രം ജീവിക്കുന്ന അവരെ പാർട്ടിക്കാരിയല്ലാതെ "മാറ്റി നിർത്തുക" സാധ്യമല്ല. ഇത്തരക്കാരാണ് ആഭ്യന്തര മന്ത്രി വിജയനെ, മുഖ്യമന്ത്രി പിണറായി തിരുത്തണമെന്ന് പറയുന്നത്.

എന്തായാലും അമ്പത്തിമൂന്ന് ലക്ഷം മുടക്കി, പരാതി പറയുവാൻ വിളിക്കുന്നവർക്ക് നേരെ പൊട്ടിത്തെറിക്കുവാൻ വേണ്ടി മാത്രം എന്തിനാണ് ഒരു വനിതാ കമ്മീഷൻ! ഇന്നത്തെ ദിവസത്തെ ഏറ്റവും നല്ല വനിതാ വിമോചന നടപടി ഇവരെ പുറത്താക്കലാണ്.ജോസഫൈൻ ഈസ് നോട്ട് ഫൈൻ !

നാടൻ വേഷത്തിൽ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്

Recommended Video

cmsvideo
Delta plus virus centrals guideline for kerala

English summary
total cost 53 lakhs; why we need a womens commision asks rahul mankootathil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X