ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്; മുഖ്യ പ്രതി ശബരീനാഥിന് 40 വര്‍ഷം തടവ്, എട്ടേകാല്‍ കോടി പിഴ!
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍യു തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി ശബരീനാഥിന് കോടതി വിധിച്ചത് 40 വര്‍ഷം തടവും എട്ടേകാല്‍ കോടിയുടെ പിഴയും. രണ്ടു കേസുകളിലായാണ് ടോട്ടല്‍ ഫോര്‍യു തട്ടിപ്പ് കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി ശിക്ഷ വിധിച്ചത്. കേസിന്റെ വിസ്താരത്തിനിടെയ തട്ടിപ്പ് നടത്തിയത് ശബരീ നാഥ് സമ്മതിച്ചതോടെയാമ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ടികെസുരേഷ് ശിക്ഷിച്ചത്.
ചാക്ക ഐടിഐക്കു സമീപം മുരുകാലയം വീട്ടില്‍ സുഭാഷ് ഗാന്ധി വാദിയായ കേസില്‍ രണ്ടു കോടി രൂപ പിഴയും 20 വര്‍ഷം തടവും കോടതി ശിക്ഷിച്ചു. തട്ടിപ്പിനിരയായയവരും മറ്റു ചില നിക്ഷേപകരും വാദിയായ കേസില്‍ ആറേകാല്‍ കോടി രൂപ പിഴയും 20 വര്‍ഷത്തെ തടവു വിധിച്ചു തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

തിരുവനന്തപുരം സ്വദേശി സുഭാഷിന്റെ 47 ലക്ഷം രൂപയടക്കം ശബരീ നാഥ് 50 കോടി രൂപയോളം തട്ടിയെടുത്തു. പിഴ അടച്ചില്ലെങ്കില്‍ ഓരോ കേസിലും ഓരോ വര്‍ഷം അധിക തടവുശിക്ഷ അനുഭവിക്കണം. ഇപ്പോള്‍ ജയിലില്‍ കിടന്ന കാലയളവു കുറച്ചുള്ള വര്‍ഷം തടവുശിക്ഷ അനുഭവിച്ചാല്‍ മതി. പിഴ അടച്ചാല്‍ ആ തുക നിക്ഷേപകര്‍ക്കു വീതിച്ചുനല്‍കാനും കോടതി ഉത്തരവിട്ടു.
നെസ്റ്റ്, ഐനെസ്റ്റ്, ടോട്ടല്‍ ഫോര്‍ യു, എസ്‌ജെആര്‍ ഗ്രൂപ്പ് എന്നീ പേരുകളില്‍ നിയമവിരുദ്ധമായി സ്ഥാപനങ്ങള്‍ ആരംഭിച്ചായിരുന്നു ശബരീനാഥ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകര്‍ക്കു വന്‍ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
നൂറുകണക്കിനാളുകളില്‍നിന്നു പണം വാങ്ങി നിക്ഷേപ തുക നല്‍കാതെ അവരെ അടിച്ചെടുക്കുകയായിരുന്നു. പണം തട്ടിയ കേസില്‍ ശബരി നാഥിനെതിരെ ആകെ 33 കേസുകളാണു റജിസ്റ്റര്‍ ചെയ്തത്. ഇത് ഒന്‍പതു കുറ്റപത്രങ്ങളായി സമര്‍പ്പിച്ചായിരുന്നു വിസ്താരം.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications