ടോട്ടല്‍ ഫോര്‍യു തട്ടിപ്പ്; ശബരിനാഥ് കീഴടങ്ങി
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി ശബരിനാഥ് കീഴടങ്ങി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. രണ്ട് വര്‍ഷത്തോളമായി ശബരിനാഥ് ഒളിവിലായിരുന്നു. മെയ് അഞ്ച് വരെ ശബരിനാഥിനെ റിമാന്‍ഡ് ചെയ്തു.
തനിയ്ക്ക് വധഭീഷണിയുണ്ടെന്നും സെന്‍ട്രല്‍ ജയിലിലേക്ക് മാത്രമേ തന്നെ മാറ്റാവൂ എന്നും ശബരിനാഥ് കോടതിയോട് ആവശ്യപ്പെട്ടു. മെയ് അഞ്ചിന് ശേഷമാകും കോടതി ഇക്കാര്യം പരിഗണിയ്ക്കുക. ശബരിനാഥിനെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ പ്രതി തന്നെ കോടതിയില്‍ ഹാജരായതോടെ പൊലീസിന് ആശ്വാസമായി.

2006 ലാണ് ശബരിനാഥ് ഉള്‍പ്പെട്ട ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ് പുറത്തറിയുന്നത്. പ്‌ളസ്ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള 19 കാരനായ ശബരിനാഥ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. മൂന്ന് മാസം കൊണ്ട് അറുപത് ശതമാനം നേട്ടം വാഗ്ദാനം ചെയ്താണ് ശബരിനാഥ് നിക്ഷേപകരെ ആകര്‍ഷിച്ചത്.












Click it and Unblock the Notifications