Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂർ റദ്ദായി; അഡ്വാൻസ് തിരികെ നൽകാതെ വിദ്യാർത്ഥികളെ വഞ്ചിച്ച ടൂർ ഓപ്പറേറ്റർക്ക് 1.25 ലക്ഷം രൂപ പിഴ

എറണാകുളം: ബാംഗ്ലൂർ-ഗോവ സ്റ്റഡി ടൂർ റദ്ദാക്കിയതിനെ തുടർന്ന് വിദ്യാർത്ഥികളിൽ നിന്ന് കൈപ്പറ്റിയ 1 ലക്ഷം രൂപ അഡ്വാൻസ് തുക തിരികെ നൽകാതിരുന്ന ടൂർ ഓപ്പറേറ്റർക്ക് പിഴയിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കലൂരിൽ പ്രവർത്തിക്കുന്ന ബി.എം ടൂർസ് & ട്രാവൽസ് എന്ന സ്ഥാപനത്തിനെതിരെ തേവര സേക്രഡ് ഹാർട്ട് കോളേജ് ബി.എസ്.സി ഫിസിക്സ് വിദ്യാർത്ഥി ഹെലോയിസ് മാനുവൽ നൽകിയ പരാതിയിലാണ് ഉത്തരവ്. ഒരു ലക്ഷം രൂപ അഡ്വാൻസ് തിരികെ നൽകണമെന്നും നഷ്ടപരിഹാരമായി 25,000 രൂപയും ചേർത്ത് ആകെ 1.25 ലക്ഷം രൂപ 45 ദിവസത്തിനകം നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.

2023 ഫെബ്രുവരി 22 മുതൽ 26 വരെ നടത്താൻ തീരുമാനിച്ച ഗോവ-ദണ്ഡേലി സ്റ്റഡി ടൂറിനായി 38 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും ചേർന്ന് ടൂർ ഓപ്പറേറ്ററെ സമീപിച്ചു. 41 പേർക്കുള്ള മൊത്തം യാത്രാച്ചെലവ് 2,07,000 രൂപയായിരുന്നു. അധ്യാപകർക്ക് സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി പരാതിക്കാരനായ ഹെലോയിസ് മാനുവൽ ടൂർ ഓപ്പറേറ്ററുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1,00,000 രൂപ അഡ്വാൻസായി കൈമാറി. എന്നാൽ, ഇന്ത്യൻ റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്ന് ബദൽ ടിക്കറ്റുകൾ ലഭ്യമാകാതെ വന്നതോടെ ടൂർ പൂർണമായും റദ്ദാക്കേണ്ടി വന്നു.

consumer-court

യാത്ര മുടങ്ങിയ ശേഷം 2023 ജൂൺ മാസത്തിൽ പണം തിരികെ നൽകാമെന്ന് ടൂർ ഓപ്പറേറ്റർമാർ ഉറപ്പ് നൽകിയിരുന്നു. എന്നിട്ടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും തുക തിരികെ ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. സേവനം നൽകാതിരുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തിലെ ന്യൂനതയും അന്യായമായ വ്യാപാര രീതിയുമാണെന്ന് കമ്മീഷൻ കണ്ടെത്തി.

"ഒരു കൂട്ടം വിദ്യാർത്ഥികളുടെ വിശ്വാസത്തെയാണ് ടൂർ ഓപ്പറേറ്റർമാർ വഞ്ചിച്ചത്. യാത്രാ തടസ്സം ഉണ്ടായപ്പോൾ പണം ഉടൻ തിരികെ നൽകുക എന്നതായിരുന്നു പ്രാഥമിക നിയമപരമായ ബാധ്യത. എതിർ കക്ഷിയുടെ ദീർഘമായ നിശബ്ദത വിദ്യാർത്ഥിയെ കോടതി വ്യവഹാരത്തിലേക്ക് കൊണ്ടെത്തിച്ചത് ന്യായീകരിക്കാനാവില്ല," ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഉത്തരവ് പ്രകാരം, വിദ്യാർത്ഥിയിൽ നിന്ന് അഡ്വാൻസായി വാങ്ങിയ 1,00,000 രൂപ തിരികെ നൽകണം. കൂടാതെ നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവയ്ക്കായി 25,000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷികൾക്ക് നിർദേശം നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. എം.ജെ ജോൺസൺ ഹാജരായി.

വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ ഇത്തരം അനാചാരങ്ങൾക്ക് തടയിടാൻ ഈ ഉത്തരവ് മാതൃകയാകുമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു. "സ്റ്റഡി ടൂറുകൾ പോലുള്ള വിദ്യാഭ്യാസ പരിപാടികളിൽ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ വിദ്യാർത്ഥികളുടെ സാമ്പത്തികവും മാനസികവുമായ നഷ്ടം വർധിക്കും," അവർ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+