ടോം ഹോളണ്ടും സെൻഡയയും 'മൂന്നാറിൽ'; ടൂറിസം വകുപ്പിന്റെ പോസ്റ്റ്! 'അടുത്തത് ചാൾസ് രാജാവാണോ'; ട്വിസ്റ്റ്
വിനോദ സഞ്ചാര വകുപ്പിന്റെ പേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുടെ പൂരമാണ്. ഇന്ന് രാവിലെ വിനോദസഞ്ചാര വകുപ്പിൻറെ ഫെയ്സ്ബുക് ഹാൻഡിലിൽ മൂന്നാറിലെ തേയിലത്തോട്ടങ്ങളിലൂടെ നടക്കുന്ന സ്പൈഡർമാൻ താരം ടോം ഹോളണ്ടിൻറെയും സെൻഡയയുടെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമന്റിന്റെ പൂരം. എല്ലാവർക്കും അത്ഭുതം ടോം ഹോളണ്ടിൻറെയും സെൻഡയും മൂന്നാറിൽ എത്തിയോ എന്ന്. കുറച്ചു കഴിഞ്ഞപ്പോഴേക്കും കാര്യം പിടികിട്ടി. ചിത്രം എഡിറ്റ് ചെയ്തതാണെന്ന് കണ്ടുപിടിച്ചു. ഏപ്രിൽ ഫൂൾ ആക്കാനുള്ള പോസ്റ്റായിരുന്നു ഇത്.
കഴിഞ്ഞ വർഷം ബോസ്റ്റണിൽ വച്ചെടുത്ത ചിത്രമാണ് എഡിറ്റ് ചെയ്ത് ടൂറിസം വകുപ്പ് മൂന്നാറിൽ എത്തിച്ചത്. ഇത് പോസ്റ്റ് ചെയ്തതിന് പിന്നാലെ വൈറവായി. 'ആരെയാണ് ഞങ്ങൾ കണ്ടെത്തിയതെന്ന് നോക്കൂ' എന്ന എഴുത്തോടെയാണ് ടൂറിസം വകുപ്പിന്റെ പോസ്റ്റ്. ആദ്യം ഞെട്ടിയവർ സത്യം മനസ്സിലായതോടെ വിമർശിക്കാൻ തുടങ്ങി. എന്നാൽ ടോം ഹോളണ്ടിന്റും സെൻഡയും ഇന്ത്യയിൽ ഉണ്ട്. എന്നാൽ മൂന്നാറിലോ കേരളത്തിലോയല്ല,.

pc: Facebook Kerala Tourism
മുംബൈയിൽ നിത അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് ടോം ഹോളണ്ടും സെൻഡയും വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്. ഒരുപക്ഷേ ഇവർ കേരളത്തിൽ എത്തണമെന്ന ആഗ്രഹത്തോടെ ആവും ഈ പോസ്റ്റെന്നാണ് ചിലർ പറയുന്നത്
ചിലർ ഇത് തമാശയാക്കി എടുത്തെങ്കിലും വലിയ വിമർശനവും ഉയരുന്നുണ്ട്. അടുത്തത് ചാൾസ് രാജാവ് ഗരുഡാകരി ഷാപ്പിൽ ഇരുന്ന് അന്തിയടിക്കുന്ന ഫോട്ടോ.ഞങ്ങൾക്ക് വിശ്വാസമുണ്ട്. യൂ കാൻ ഡൂ ഇറ്റ് എന്നാണ് ശങ്കു ടി ദാസ് ഇട്ട ഒരു കമന്റ. എപ്പോഴാ പോസ്റ്റ് മുക്കുന്നേ എന്നാണ് മറ്റൊരു കമന്റ്
സ്പൈഡർമാൻ പരമ്പരയിലെ ഏറ്റവും പുതിയ സൂപ്പർ താരമാണ് ടോം ഹോളണ്ട്. കഴിഞ്ഞ മൂന്ന് സ്പൈഡർമാൻ സിനിമകളിലും പ്രധാനവേഷമിട്ട സെൻഡയ്ക്കൊപ്പം ആണ് ടോം വരുന്നത്. ആരാധകരുടെ പ്രിയപ്പെട്ട പെയർ ആണ് ഇവർ. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതായുംള്ള റിപ്പോർട്ട് വന്നിരുന്നു. സെൻഡയയുടെ വിരലിലെ മോതിരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇത് ശരിയാണോ എന്ന് അറിയില്ല.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അൺചാർട്ടഡ് എന്ന സിനിമയുടെ പ്രമോഷനിടെ ഹോളണ്ട് ഇന്ത്യയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചിരുന്നു. "ഞാൻ ഇന്ത്യയുടെ വലിയ ആരാധകനാണ്, പക്ഷേ ഇന്ത്യയിൽ പോകാൻ തനിക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല, താജ്മഹൽ ഉൾപ്പെടെ ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്" എന്നായിരുന്നു ഹോളണ്ടിന്റെ പരാമർശം.












Click it and Unblock the Notifications