Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവിയിലേക്ക് തമിഴ്നാട്ടില്‍ നിന്നും സ്ത്രീകളുടെ സംഘം! ശബരിമലയിലേക്കെന്ന് ആരോപിച്ച് ബസ് തടഞ്ഞു

ഗവിയിലേക്ക് പോകുകയായിരുന്നു യുവതികളുടെ സംഘത്തെ തടഞ്ഞ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍. പുല്ലുമേട്ടില്‍ വെച്ചാണ് സംഭവം. തമിഴ്നാട്ടില്‍ നിന്ന് ബസിലാണ് സംഘം എത്തിയത്. എന്നാല്‍ ഇവരെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.ബസ് തടഞ്ഞ 20 ഓളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 sabapro-1547900113.png

സ്ത്രീകള്‍ ശബരിമലയിലേക്കാണ് പോകുന്നതെന്ന് ആരോപിച്ചായിരുന്നു സംഘം ബസ് തടഞ്ഞത്. ബസ് തടഞ്ഞ പ്രവര്‍ത്തകര്‍ ബസ്സിനുള്ളില്‍ കയറി രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. രേഖകകള്‍ പരിശോധിച്ചെങ്കിലും സംശയം മാറാതെ ബസ് പോകാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഇതോടെ സ്ഥലത്ത് പോലീസ് എത്തി. എന്നാല്‍ പ്രവര്‍ത്തകര്‍ പിന്‍തിരിയാന്‍ തയ്യാറായില്ല. ഇതോടെ സ്ത്രീകളുടെ രേഖകള്‍ പോലീസ് പരിശോധിച്ച് ഉറപ്പ് വരുത്തി. തുടര്‍ന്നാണ് ബസ് പോകാന്‍ അനുവദിച്ചത്.നട അടയ്ക്കും മുന്‍പ് ശബരിമലയില്‍ സ്ത്രീകളുടെ സംഘം എത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതോടെ പല വാഹനങ്ഹളും പരിശോധിച്ചാണ് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ കടത്തിവിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+