ലിഗയുടെ മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് ആരുടേത് ? പൊലീസിന്റെ ഭാഗത്ത് വീഴ്ചയോ ??
തിരുവനന്തപുരം: തിരുവല്ലത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത് വിദേശ വനിത ലിഗയുടെ മൃതദേഹമാണെന്ന് ഉറപ്പിച്ചെങ്കിലും മൃതദേഹത്തിൽ കിടന്ന ജാക്കറ്റും ചെറുപ്പും ആരുടേതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല,ഇവ രണ്ടും ലിഗയുടേതല്ലെന്ന് സഹോദരി എൽസ പറയുന്നു. തലമുടിയിലെ ഹെയർക്ലിപ്പ്, ടി ഷർട്ട്, കറുത്ത ഹാഫ് പാന്റ്സ്, പല്ലിന്റെ പ്രത്യേകത എന്നിവ കണ്ടാണ് മൃതദേഹം ലിഗയുടേതാണെന്ന് എൽസയും ലിഗയുടെ ഭർത്താവ് ആൻഡ്രൂവും തിരിച്ചറിഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയാലെ ഇക്കാര്യത്തിൽ വ്യക്തത വരൂയെന്ന് പൊലീസ് പറയുന്നു.
ഒരിക്കൽ ആൻഡ്രൂസ് ലിഗയെ തിരഞ്ഞ് കുറ്റിക്കാടുവരെയെത്തി!
ഒരിക്കൽ മൃതദേഹം കിടന്ന കാടിന് സമീപംവരെ താൻ ലിഗയെ തിരഞ്ഞ് എത്തിയിരുന്നെന്ന് ആൻഡ്രൂസ് പറയുന്നു.എന്നാൽ മനസ് അനുവദിക്കാത്തതിനാൽ തിരച്ചിൽ നിറുത്തി. ഇതിനിടയിൽ ലിഗയെ കണ്ടെത്തുന്നതിന് സഹായ വാഗ്ദാനവുമായി ഒരു സംഘം ചെറുപ്പക്കാർ എത്തിയിരുന്നെങ്കിലും അവരുടെ ഉദ്ദേശം സാമ്പത്തികലാഭമാണെന്ന് മനസിലായതോടെ വാഗ്ദാനം നിരസിച്ചെന്നും ആൻഡ്രൂസ് പറയുന്നു.

മേയ് 14ന് രാവിലെ കോവളം ബീച്ചിലാണ് ലിഗയെ അവസാനമായി കണ്ടത്. എന്നാൽ മൃതദേഹം കണ്ടെത്തിയത് കോവളം ബീച്ചിൽ നിന്ന് ആറ് കിലോമീറ്ററോളം അകലെ ആളൊഴിഞ്ഞ കണ്ടൽക്കാടുകൾക്കുള്ളിലാണ്. റോഡിൽ നിന്ന് രണ്ട് കിലോമീറ്ററോളം ഉള്ളിൽ നടവഴി പോലുമില്ലാത്ത സ്ഥലം. ലിഗ എങ്ങനെ ഇവിടെയെത്തി എന്നതാണ് സംശയെ ജനിപ്പിക്കുന്നത്.
വിഷാദരോഗിയായിരുന്ന ലിഗയുടെ ചികിത്സയ്‌ക്കായാണ് എൽസയും ലിഗയും കേരളത്തിലെത്തിയത്. ആലപ്പുഴ, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ തങ്ങിയ ശേഷം ഫെബ്രുവരി 21നാണ് ഇവർ പോത്തൻകോട്ടെ ഒരു സ്വകാര്യ ആയുർവേദ ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിയത്. മാർച്ച് 14ന് എൽസ യോഗ ചെയ്‌തു മടങ്ങുമ്പോഴാണ് ലിഗയെ കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്.












Click it and Unblock the Notifications