നെല്ലിയാമ്പതിയില്‍ കാണാതായ രാകേഷ് ലുലുമാളിലുമില്ല; വനത്തിലും തിരച്ചില്‍, ജോല്സ്യന് എവിടെ?
അവിവാഹിതനായ രാകേഷിന് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചത്.
കൊച്ചി: വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയില്‍ എത്തി അപ്രത്യക്ഷനായ യുവാവ് എവിടെ. പോലീസിനെ കുഴക്കുന്ന കാണാതാവല്‍ ഷൊര്‍ണൂര്‍ സ്വദേശി ജോല്സ്യന് രാകേഷിന്റെതാണ്. 28കാരനായ രാകേഷ് സീതാര്‍കുണ്ടില്‍ സ്കൂട്ടര്‍ നിര്‍ത്തിയിട്ട ശേഷം നടന്നകലുന്നത് മാത്രമാണ് കണ്ടത്. പിന്നീട് രാകേഷ് എവിടെ പോയി.
അതേസമയം, രാകേഷിനെ കൊച്ചി ലുലുമാളില്‍ കണ്ടെന്ന് ഷൊര്‍ണൂരിലെ ഒരാള്‍ സംശയം പ്രകടിപ്പിച്ചു. പക്ഷേ അത് വെറും സംശയമായിരുന്നു. ജോല്സ്യന് രാകേഷ് സംസ്ഥാനം വിട്ടോ, മൊബൈല്‍ ഫോണ്‍ കേന്ദ്രമാക്കി അന്വേഷിക്കാനുള്ള പോലീസിന്റെ ശ്രമവും ഇതുവരെ വിജയിച്ചില്ലെന്നാണ് വിവരം. എന്താണ് സംഭവിച്ചത്....

ഒക്ടോബര്‍ നാലിന് വൈകുന്നേരം
ഒക്ടോബര്‍ നാലിന് വൈകുന്നേരം നെല്ലിയാമ്പതി സീതാര്‍കുണ്ട് വ്യൂ പോയിന്റില്‍ ബൈക്ക് നിര്‍ത്തിയിട്ട ശേഷം നടന്നു നീങ്ങിയ രാകേഷ് പിന്നീട് തിരിച്ചുവന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബൈക്കില്‍ തനിച്ചെത്തിയ യുവാവ്
ബൈക്കില്‍ തനിച്ചെത്തിയ യുവാവ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പാര്‍ക്കിംഗ് ഗ്രൗണ്ടിലെ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൊര്‍ണ്ണൂര്‍ സ്വദേശിയും ജ്യോത്സ്യനുമായ രാകേഷ് ആണ് നെല്ലിയാമ്പതിയിലെത്തിയതെന്ന് മനസിലായത്.

സംയുക്തമായി തിരച്ചില്‍
അതേസമയം, സീതാര്‍കുണ്ട് വ്യൂ പോയിന്റിലേക്ക് പോയ യുവാവിനെ എങ്ങനെ കാണാതായെന്നതാണ് പോലീസിനെ കുഴക്കുന്ന പ്രശ്നം. വിവരമറിഞ്ഞ് ഷൊര്‍ണ്ണൂരില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും നെല്ലിയാമ്പതിയിലെത്തി. പോലീസും ബന്ധുക്കളും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും രാകേഷിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

ലുലുമാളില്‍ കണ്ടത്
അതിനിടെയാണ് ഷൊര്‍ണൂരിലെ ഒരാള്‍ രാകേഷിനെ ലുലുമാളില്‍ കണ്ടെന്ന് സംശയം പ്രകടിപ്പിച്ചത്. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് അരിച്ചുപെറുക്കി. നിരാശയായിരുന്നു ഫലം.

മൊബൈല്‍ ടവര്‍ കേന്ദ്രമാക്കി
മൊബൈല്‍ ടവര്‍ കേന്ദ്രമാക്കി നടത്തിയ അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇനി സിം മാറ്റിയതാണോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.

രാകേഷിന്റെ ആധാര്‍ നമ്പര്‍
രാകേഷിന്റെ ആധാര്‍ നമ്പര്‍ പോലീസ് കൈപറ്റി. ഇത് മൊബൈല്‍ കമ്പനികള്‍ക്കും സിംകാര്‍ഡ് വില്‍ക്കുന്നവര്‍ക്കും നല്‍കിയിട്ടുണ്ട്. വനത്തിലേക്ക് യുവാവ് നടന്നുപോയെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. പക്ഷേ, ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഇതിന്റെ സൂചന ലഭിച്ചില്ല.

പോലീസ് നായ മണം പിടിച്ചു
സ്കൂട്ടര്‍ കണ്ട ഭാഗത്ത് നിന്നാണ് പോലീസ് നായ മണം പിടിച്ചുപോയത്. പുലയമ്പാറ റോഡ് വഴി മിന്നാംപാറ വളവില്‍ നായ നിന്നു. അതുകൊണ്ട തന്നെ വനത്തിലേക്ക് രാകേഷ് പോയിട്ടില്ലെന്നാണ് കരുതുന്നത്.

വനത്തിലേക്ക് തിരച്ചില്‍
എങ്കിലും ആ സാധ്യത പോലീസ് തള്ളുന്നില്ല. അതുകൊണ്ടുതന്നെ വനത്തിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് വനപാലകരുടെ സഹായം വേണം. വനംവകുപ്പിന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്.

പുതിയ സ്കൂട്ടര്‍
പുതിയ സ്കൂട്ടര്‍ ഉപയോഗിച്ചാണ് രാകേഷ് വിനോദസഞ്ചാര മേഖലയിലെത്തിയത്. സ്കൂട്ടറിന് കിട്ടിയ രജിസ്ട്രേഷന് നമ്പര്‍ യാത്രയുടെ തൊട്ടുമുമ്പാണ് നമ്പര്‍ പ്ലേറ്റില്‍ എഴുതിയിട്ടുള്ളത്.

കൊക്കയിലും തിരച്ചില്‍
സംഭവദിവസം രാവിലെ 11നാണ് രാകേഷ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. സ്കൂട്ടര്‍ പിന്നീട് കാണപ്പെട്ട സ്ഥലത്തിനോട് ചേര്‍ന്ന കൊക്കയിലും തിരച്ചില്‍ നടത്തി. രാകേഷിനൊപ്പം മറ്റൊരാളുമുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ദുരൂഹതകള്‍ ഇങ്ങനെ
പോത്തുകണ്ടി ചെക്പോസ്റ്റില്‍ എഴുതികൊടുത്തത് ഒരാളുടെ പ്രവേശനമാണ്. എന്നാല്‍ സീതാര്‍കുണ്ട് എത്തുംമുമ്പുള്ള എസ്റ്റേറ്റിന്റെ പ്രവേശന കവാടത്തില്‍ രണ്ടുപേര്‍ എന്നാണ് എഴുതിയിട്ടുള്ളത്.

സംസ്ഥാനം വിട്ടോ
ഇക്കാര്യം പോലീസിനെ കുഴക്കുന്നുണ്ട്. ജ്യോതിഷം സംബന്ധിച്ച ആവശ്യത്തിന് അന്യസംസ്ഥാനങ്ങളിലേക്ക് കടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മൊബൈല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.

അവിവാഹിതനായ രാകേഷ്
അവിവാഹിതനായ രാകേഷിന് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചത്. കഴിഞ്ഞദിവസം വടക്കഞ്ചേരിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളടങ്ങിയ വിനോദ യാത്രാ സംഘവും നെല്ലിയാമ്പതിയിലെ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതിലെ ഒരു വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിക്കുകയും ചെയ്തു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications